കായംകുളം കൊച്ചുണ്ണിയുടെ ആക്ഷൻ രംഗങ്ങളിലെ ബാബു ആന്റണിയെ കണ്ട് കൈയടിക്കാത്ത മലയാളികൾ ഉണ്ടാകില്ല

ഒരിക്കൽ മലയാള സിനിമയിൽ സൂപ്പർ താരങ്ങൾക്കൊപ്പം നിന്ന ഒരു നടൻ ഉണ്ടായിരുന്നു. ഏകദേശം ഇരുപത്തി അഞ്ചു വർഷങ്ങൾക് മുൻപുള്ള സമയം, അയാൾ ആ സമയത്തെ യുവാക്കളുടെ ഹരമായിരുന്നു. ഒരു പക്ഷെ ആക്ഷൻ എന്ന വാക്കിന്…

ഒരിക്കൽ മലയാള സിനിമയിൽ സൂപ്പർ താരങ്ങൾക്കൊപ്പം നിന്ന ഒരു നടൻ ഉണ്ടായിരുന്നു. ഏകദേശം ഇരുപത്തി അഞ്ചു വർഷങ്ങൾക് മുൻപുള്ള സമയം, അയാൾ ആ സമയത്തെ യുവാക്കളുടെ ഹരമായിരുന്നു. ഒരു പക്ഷെ ആക്ഷൻ എന്ന വാക്കിന് മലയാള സിനിമയിലെ അവസാന വാക്ക്. അതെ ബാബു ആന്റണി..

ആ പേര് ഇഷ്ടമില്ലാത്ത ആ സിനിമകളുടെ ആരാധകരല്ലാത്ത അപൂർവം യുവാക്കൾ മാത്രമേ ആ കാലത്തു ഉണ്ടായിരുന്നുള്ളു. കൊമേർഷ്യൽ ഹിറ്റുകൾ ഒരുപാട് അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നു എന്നത് ആ ജനപ്രീതിക്ക് തെളിവാണ്.

പക്ഷെ കാലത്തിന്റെ യാത്രക്കിടയിൽ അദ്ദേഹം വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെയുണ് പ്രേക്ഷകരുടെയും മനസ്സിൽ നിന്ന് മാറി നടന്നു. എന്നാൽ ഇന്നത്തെ വെള്ളിയാഴ്ച ആ പഴയകാല വസന്തത്തെ മലയാളികൾക്ക് തിരിച്ചു നൽകുകയാണ്. ബാബു ആന്റണിയുടെ തിരിച്ചു വരവ് ആയിരുന്നു ഇന്ന് പുറത്തു വന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രം. ആക്ഷൻ രംഗങ്ങളിലേ അദ്ദേഹത്തിന്റെ മികവ് വീണ്ടും തെളിയിച്ചു കായംകുളം കൊച്ചുണ്ണി എന്ന് നിസംശയം പറയാം.

അവസാന നിമിഷങ്ങളിലെ ആക്ഷൻ രംഗങ്ങളിലെ ബാബു ആന്റണി ടച്ച് കണ്ട് കൈയടിക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഈ പ്രായത്തിലും മലയാളത്തിന്റെ ജോണ് ക്ലോ വാൻ ധാം ഇപ്പോഴും താൻ തന്നെയെന്ന് ഈ മനുഷ്യൻ തെളിയിക്കുന്നു എന്ന് പറയാതെ വയ്യ.