കായംകുളം കൊച്ചുണ്ണിയെ പറ്റി ആർക്കും അറിയാത്ത രഹസ്യം ചിത്രത്തിലൂടെ പുറത്തുവിടും – റോഷൻ ആൻഡ്രൂസ്

ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ പ്രേക്ഷകരോടൊപ്പം സഞ്ചരിക്കുന്നൊരാളാണ്. ഈ കാലയളവിൽ അദ്ദേഹം ചെയ്ത ചിത്രങ്ങളൊക്കയും പ്രമേയപരമായോ ആഖ്യാനപരമായോ പുതുമ നിറഞ്ഞവ ആയിരുന്നു. മുംബൈ പോലീസ് പോലുള്ള പാത്ത്‌ ബ്രേക്കർ ചിത്രങ്ങളും…

ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ പ്രേക്ഷകരോടൊപ്പം സഞ്ചരിക്കുന്നൊരാളാണ്. ഈ കാലയളവിൽ അദ്ദേഹം ചെയ്ത ചിത്രങ്ങളൊക്കയും പ്രമേയപരമായോ ആഖ്യാനപരമായോ പുതുമ നിറഞ്ഞവ ആയിരുന്നു. മുംബൈ പോലീസ് പോലുള്ള പാത്ത്‌ ബ്രേക്കർ ചിത്രങ്ങളും ആ ലിസ്റ്റിലുണ്ട്. റോഷന്റെ അടുത്ത ചിത്രം കായകുളം കൊച്ചുണ്ണിയും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്

ചരിത്രപരമായി കേരളത്തിന്റെ വ്യാഖാനങ്ങളിൽ ഉയർന്നു നിൽക്കുന്ന പേരുകളിൽ ഒന്നായ കായംകുളം കൊച്ചുണ്ണി ആകുന്നത് നിവിൻ പോളി ആണ്‌. കൊച്ചുണ്ണിയെ പറ്റി ഒരു ചിത്രം എന്ന നിലയിൽ അല്ലാതെ വ്യകതമായ പ്ലാനിങ്ങോടെയും റിസെർച്ചോടെയും ആണ്‌ ചിത്രം ഒരുങ്ങുന്നത്. ഗവേഷക വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിന്റെ രണ്ടു വർഷം നീളുന്ന റിസേര്ച്ചിന്റെ ഭാഗമായി ആണ്‌ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്

അന്നത്തെ കേരളത്തിന്റെ ഭൂ പ്രകൃതിയോട് സാമ്യമുള്ള ശ്രീലങ്കയിലാണ് ഷൂട്ടിംഗ് നടകുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സ്റ്റണ്ട് കോർഡിനേറ്റർസ് ആയിരിക്കും സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ ഏതാണ്ട് 20 കോടി രൂപ ബഡ്ജറ്റിൽ ആണ്‌ ചിത്രം ഒരുങ്ങുന്നത്

ഇന്ന് വരെ കൊച്ചുണ്ണിയെ പറ്റി മലയാളികൾക്ക് അറിയാത്ത ഒരു രഹസ്യം ചിത്രത്തിലൂടെ പുറത്തുവിടുമെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റോഷൻ പറയുകയുണ്ടായി. അത് എന്താണെന്നു തീയേറ്ററുകളിൽ നിന്നെ പ്രേക്ഷകർക്ക് മനസിലാക്കാനാകു എന്നും റോഷൻ പറയുന്നു. പൂർണമായും ഒരു എന്റെർറ്റൈനെർ സ്വഭാവത്തിലുള്ള ചിത്രം സെപ്റ്റംബർ മാസം ഷൂട്ടിംഗ് തുടങ്ങും