കിണറ്റിൽനിന്നും വെള്ളം കൊരാനെത്തിയപ്പോൾ ദുസ്സഹമായ ദുർഗന്ധം; കിണറിന്റെ മൂടി തുറന്നു നോക്കിയപ്പോൾ കണ്ടതോ..?

പല തരത്തിലുള്ള അതിർത്തി തർക്കവും അയൽക്കാർ തമ്മിലുള്ള കലഹങ്ങളും നമ്മൾ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാൽ സിനിമയെ വെല്ലുന്ന രീതിയിൽ അയൽക്കാരോട് പക വീട്ടിയ ലത്തീഫിനെ പോലീസ് തിരയുന്നു !!! വസ്തുതർക്കം മൂത്തപ്പോൾ മനുഷ്യവിസർജ്യം കിണറിൽ…

പല തരത്തിലുള്ള അതിർത്തി തർക്കവും അയൽക്കാർ തമ്മിലുള്ള കലഹങ്ങളും നമ്മൾ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാൽ സിനിമയെ വെല്ലുന്ന രീതിയിൽ അയൽക്കാരോട് പക വീട്ടിയ ലത്തീഫിനെ പോലീസ് തിരയുന്നു !!!

വസ്തുതർക്കം മൂത്തപ്പോൾ മനുഷ്യവിസർജ്യം കിണറിൽ ഇട്ട് അയൽക്കാരന്റെ പ്രതികാരം. പത്തനതിട്ടയിലാണ് സംഭവം. പത്തനാപുരം അംബേദ്കര്‍ കോളനിയിലെ രാജേഷും അയല്‍വാസിയായ ലത്തീഫ് ഖാനും തമ്മിൽ ഏറെ നാളുകളായി വസ്തുവിൻറെപ്പേരിൽ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്.

ലത്തീഫ് ഖാന്‍ വീട്ടിലെത്തി ബഹളം വയ്ക്കുന്നതും പതിവായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ലത്തീഫ് രാജേഷിന്റെ കിണറ്റിൽ മനുഷ്യവിസർജ്യം എറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ രാജേഷിന്റെ ഭാര്യ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറ്റിൽനിന്നും ദുസ്സഹമായ ദുർഗന്ധം വമിച്ചു. ഇതേതുടർന്ന് കിണറിന്റെ മൂടി തുറന്നു നോക്കിയപ്പോഴാണ് മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി കണ്ടെത്തുന്നത്. വേനല്‍ കടുത്തപ്പോഴും വെള്ളമുണ്ടായിരുന്ന കിണര്‍ പരിസരത്തെ മറ്റുള്ളവരും ഉപയോഗിച്ചിരുന്നതാണ്.

മുന്‍പും ഇത്തരത്തിൽ ഇയാൾ വീട്ടില്‍ മനുഷ്യവിസര്‍ജ്യം എറിയാന്‍ ശ്രമിച്ചതായി രാജേഷ് പറയുന്നു. വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന തുണികള്‍ തീയിട്ട് നശിപ്പിച്ചിട്ടുമുണ്ട്. രാജേഷ് പുനലൂര്‍ പൊലീസിനു നൽകിയ പരാതിയിൽ രാജേഷിന്റെ അയല്‍വാസിയായ ലത്തീഫ് ഖാനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. എന്നാൽ ലത്തീഫ് ഖാന്‍ ഇപ്പോള്‍ ഒളിവിലാണ്.