കുഞ്ഞിന്റെ തലയിൽ കടിച്ച പുലിയെ ആയുധങ്ങൾ ഇല്ലാതെ വെറും കയ്യോടെ ആക്രമിച്ചു അമ്മ

ലോകത്ത് നിഷ്ക്കളങ്കവും പകരം വെക്കാനാവാത്തതുമായ സ്നേഹം അമ്മയുടേതാണ്. അത് പല കാര്യങ്ങളിലും നമ്മൾ ജീവിതത്തിൽ മനസിലാക്കുന്ന ഒന്ന് കൂടിയാണ്. എന്നാൽ ‘അമ്മ മാരുടെ ഇടയിൽ നായികയായി മാറിയിരിക്കുകയാണ് പൂനെയിലെ ദീപാലി എന്ന ‘അമ്മ ഇപ്പോൾ.…

ലോകത്ത് നിഷ്ക്കളങ്കവും പകരം വെക്കാനാവാത്തതുമായ സ്നേഹം അമ്മയുടേതാണ്. അത് പല കാര്യങ്ങളിലും നമ്മൾ ജീവിതത്തിൽ മനസിലാക്കുന്ന ഒന്ന് കൂടിയാണ്. എന്നാൽ ‘അമ്മ മാരുടെ ഇടയിൽ നായികയായി മാറിയിരിക്കുകയാണ് പൂനെയിലെ ദീപാലി എന്ന ‘അമ്മ ഇപ്പോൾ. അമ്മമാർ തന്നെ തങ്ങളുടെ സുഖങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി മക്കളെ കൊല്ലുന്ന ഈ കാലത്ത് ദീപാലിയെ പോലുള്ള അമ്മമാർ കുറവാണ്.

ദോൽവാട് എന്ന ഗ്രാമത്തിലാണ് ദിപാലിയും ഭർത്താവും തന്റെ കൈകുഞ്ഞുമൊത്ത് താമസിക്കുന്നത്. വന്യ ജീവികളുടെ ശല്യം ഇ ഗ്രാമത്തിൽ പൊതുവെ കൂടുതൽ ആണ്. കഴിഞ്ഞ ദിവസം അസഹ്യമായ ചൂട് കാരണം ദിപാലി തന്റെ കുഞ്ഞുമൊത്ത് വീടിന്റെ വരാന്തയിൽ ആയിരുന്ന് കിടന്നിരുന്നത്. രാത്രി 2 മണി ആകാറായപ്പോൾ ഒരു മുരൾച്ച കേട്ടാണ് ദിപാലി കണ്ണ് തുറന്നത്. നോക്കിയപ്പോൾ ഒരു പുലി തന്റെ കുഞ്ഞിനെ കടിക്കാൻ ഒരുങ്ങുന്നു. രണ്ടാമത് ഒന്ന് ആലോചിക്കാതെ ദിപാലി പുലിയുടെ മേൽ ചാടി വീണു പുലിയെ അള്ളാനും മാന്താനുമെക്കെ തുടങ്ങി. ഈ സമയം പുലി കുഞ്ഞിനെ ഉപേക്ഷിച്ചു ദിപാലിയുടെ നേരെ തിരിഞ്ഞു. പുലി ഡിപാലിയുടെ കയ്യിൽ കടിക്കുകയും ചെയ്ത്. ഈ സമയം ബഹളം കേട്ട് ഭർത്തവും നാട്ടുകാരും സ്ഥലത്തു എത്തുകയും പുലിയെ വിരട്ട് ഓടിക്കുകയും ചെയ്തു. കുഞ്ഞിനേയും ദിപാലിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവന് ആപത്തൊന്നും ഇല്ല.