കുപ്രസിദ്ധ ഗുണ്ടാനേതാവ് നയന്‍താരയെ കണ്ട് മയങ്ങി..!ഹണിട്രാപ്പിലൂടെ എട്ടിന്റെ പണി കിട്ടിയപ്പോൾ !

ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് നയൻതാരയെ കണ്ട് കിളിപോയി! ബിജെപി നേതാവിന്റെ ഫോണ്‍ അടിച്ചുമാറ്റിയ ഗുണ്ടയെ കുടുക്കാന്‍ വനിതാ പോലീസിന്റെ ഫോണ്‍ കെണി; മയക്കാന്‍ അയച്ചുകൊടുത്തത് നടിയുടെ പടം. ബിഹാറിലെ ഗുണ്ടാത്തലവനെ കുടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥയുടെ…

ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് നയൻതാരയെ കണ്ട് കിളിപോയി! ബിജെപി നേതാവിന്റെ ഫോണ്‍ അടിച്ചുമാറ്റിയ ഗുണ്ടയെ കുടുക്കാന്‍ വനിതാ പോലീസിന്റെ ഫോണ്‍ കെണി; മയക്കാന്‍ അയച്ചുകൊടുത്തത് നടിയുടെ പടം. ബിഹാറിലെ ഗുണ്ടാത്തലവനെ കുടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥയുടെ ‘ഹണിട്രാപ്പ്’! ബിജെപി നേതാവില്‍നിന്നും മോഷ്ടിച്ചെടുത്ത വിലകൂടിയ മൊബൈല്‍ ഫോണിന്റെ പേരില്‍ നടത്തിയ അന്വേഷണത്തിലാണു മലയാളിയായ നടി നയന്‍താരയുടെ ചിത്രം ഉപയോഗിച്ച്‌ ഉദ്യോഗസ്ഥ ‘ഹണി ട്രാപ്പ്’ നടത്തിയത്!

മിടുക്കിയായ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറാണ് നിരവധി തവണ വലവിരിച്ചിട്ടും പോലീസിന്റെ പിടിയില്‍നിന്നു വഴുതിപ്പോയ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ പിടികൂടാന്‍ അറ്റകൈ പ്രയോഗിച്ചത്. ഇയാളുമായി പ്രണയത്തിലാണെന്നു വരുത്തി കൂടിക്കാഴ്ചയ്ക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം പെണ്‍കെണിയില്‍ വീഴാതിരുന്ന ഗുണ്ട, ‘കാമുകി’യുടെ ചിത്രം കണ്ടതോടെ മയങ്ങിപ്പോയി. വനിതാ പോലീസ് അയച്ചുകൊടുത്ത ചിത്രമാകട്ടെ നടി നയന്‍ താരയുടേതും!

വടക്കന്‍ പാറ്റ്നയില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഡര്‍ബാംഗ ജില്ലയിലെ പോലീസുകാര്‍ ചേര്‍ന്നാണു കെണിയൊരുക്കിയത്. ബിജെപി നേതാവ് സഞ്ജയ് കുമാര്‍ മഹാതോവിന്റെ വിലകൂടിയ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയതോടെ കേസ് സബ് ഇന്‍സ്പെക്ടര്‍ മധുബാല ദേവിയുടെ പക്കലെത്തി.

കോള്‍ റെക്കോഡുകള്‍ സൂഷ്മമായി പരിശോധിച്ചതോടെ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നത് മുഹമ്മദ് ഹസ്നെയ്ന്‍ എന്ന ഗുണ്ടയാണെന്നു വ്യക്തമായി. തുടര്‍ന്നു നിരവധി തവണ ഇയാള്‍ക്കുവേണ്ടി വലവിരിച്ചെങ്കിലും വിദഗ്ധമായി കബളിപ്പിച്ചു. ഇതോടെയാണ് പോലീസ് തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചത്.

മധുബാല ദേവി, ഹസ്നെയ്നെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി മാറി. കൃത്യമായ ഇടവേളകളില്‍ ഇയാളെ മധുബാല ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ആദ്യമാദ്യം ഇയാള്‍ താല്‍പര്യം കാട്ടിയില്ലെങ്കിലും കെണിയില്‍ വീണു ജയിലിലുമായി. മധുബാലയോട് തന്റെ ചിത്രം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഫോണില്‍ വാള്‍പേപ്പറായി ഉപയോഗിച്ചിരുന്നത് നയന്‍താരയുടെ ചിത്രമാണ്. ഉടന്‍തന്നെ ഈ ചിത്രം അയാള്‍ക്ക് അയച്ചുകൊടുത്തു. ചിത്രം കണ്ടു മയങ്ങിപ്പോയ ഹസ്നെയ്ന്‍ ഉടന്‍തന്നെ തമ്മില്‍ കാണണമെന്ന ആഗ്രഹം അറിയിച്ചു. മധുബാല പറഞ്ഞ സ്ഥലത്തെത്തിയ ഇയാളെ സാധാരണ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തു.

മധുബാല ബുര്‍ഖ ധരിച്ചാണ് ഹസ്നെയ്നിന്റെ അടുത്തെത്തിയത്. അതുകൊണ്ട് ഇവരെ തിരിച്ചറിയാനും ഗുണ്ടയ്ക്കു കഴിഞ്ഞില്ല. മറ്റൊരാളില്‍നിന്നുഗ 4500 രൂപയ്ക്കു ഫോണ്‍ വാങ്ങിയെന്നാണു ഹസ്നെയ്ന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഉടന്‍തന്നെ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തന്ത്രപരമായി ഗുണ്ടയെ കുടുക്കിയ മധുബാലയ്ക്കു പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പാരിതോഷികവും പ്രഖ്യാപിച്ചു.

കടപ്പാട്: മലയാളിവർത്ത