കുളിക്കാൻ പോയി തിരികെവന്നപ്പോൾ ഊരിവെച്ച ആഭരങ്ങൾ കാണുന്നില്ല: പരാതി നൽകിയ വീട്ടമ്മ പ്രതിയെക്കണ്ടു ഞെട്ടി

കോട്ടയത്ത് നടന്ന ഒരു മോഷണവും ശേഷം ഉണ്ടായ അന്വേഷണവും വൻ ട്വിസ്റ്റിൽ ആണ് അവസാനിച്ചത്. ജോലി കഴിഞ്ഞു തിരികെ വീട്ടിൽ എത്തിയ സ്ത്രീ കുളിക്കാൻ പോകുന്നതിനായി റൂമിൽ മേശപ്പുറത്ത് തന്റെ ആഭരണങ്ങൾ ഊരിവെച്ചു. കുളികഴിഞ്ഞ…

കോട്ടയത്ത് നടന്ന ഒരു മോഷണവും ശേഷം ഉണ്ടായ അന്വേഷണവും വൻ ട്വിസ്റ്റിൽ ആണ് അവസാനിച്ചത്. ജോലി കഴിഞ്ഞു തിരികെ വീട്ടിൽ എത്തിയ സ്ത്രീ കുളിക്കാൻ പോകുന്നതിനായി റൂമിൽ മേശപ്പുറത്ത് തന്റെ ആഭരണങ്ങൾ ഊരിവെച്ചു. കുളികഴിഞ്ഞ ശേഷം തിരികെ വന്ന വീട്ടമ്മ നോക്കിയപ്പോൾ താൻ ഊരിവെച്ച ആഭരണങ്ങൾ കാണ്മാനില്ല. വീട് മുഴുവൻ തിരഞ്ഞതിനു ശേഷം ആഭരണം മോഷണം പോയെന്നുറപ്പിച്ച വീട്ടുകാർ പോലീസിന് പരാതി നൽകി. 

അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ പോലീസിന് സ്ത്രീയുടെ മകനെ സംശയം ഉണ്ടായിരുന്നു. കാരണം ആ സമയത്ത് വീട്ടിൽ മകൻ മാത്രമേ ഉള്ളായിരുന്നുവെന്നാണ് വീട്ടുകാർ മറഞ്ഞത്. മകൻ എവിടെ എന്ന് അന്വേഷിച്ചപ്പോൾ ചെന്നൈയിൽ പഠിക്കാനായി പോയെന്നും പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ മകന്റെ മൊബൈൽ ഫോൺ ട്രൈസ് ചെയ്തപ്പോൾ കോട്ടയത്തും എറണാകുളത്തുമായി ഇയാൾ കറങ്ങുന്നതായി പോലീസ് കണ്ടെത്തി. മോഷ്ടിച്ച ഒരു വള വിറ്റ് 50,000 രൂപ ഇയാള്‍ കൈക്കലാക്കിയിരുന്നു. വീട്ടുകാരുടെ അഭ്യര്ഥനയിൽ പോലീസ് കേസ് ക്ലോസ് ചെയ്തു.