കുഴിക്കുന്നിടമെല്ലാം മൃതദേഹങ്ങള്‍ മാത്രം, മരണത്തിന്‍റെ താഴ്വരയായ നിഗൂഡമായ ദ്വീപ്‌….വീഡിയോ വൈറൽ

കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ ബീക്കണ്‍ ഐലന്റ് തേടിച്ചെന്ന പര്യവേഷകരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടുത്തെ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നത്. ഓരോ ദിവസവും ഭൂമി കുഴിക്കുമ്‌ബോള്‍ രഹസ്യത്തിന്റെ മറ നീക്കി പുറത്തുവരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതിനോടകം തന്നെ 125ഓളം…

കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ ബീക്കണ്‍ ഐലന്റ് തേടിച്ചെന്ന പര്യവേഷകരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടുത്തെ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നത്. ഓരോ ദിവസവും ഭൂമി കുഴിക്കുമ്‌ബോള്‍ രഹസ്യത്തിന്റെ മറ നീക്കി പുറത്തുവരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതിനോടകം തന്നെ 125ഓളം മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിക്കഴിഞ്ഞു.

കുഴിക്കുന്നിടത്തെല്ലാം അസ്ഥികൂടങ്ങളും മൃതദേഹങ്ങളും മാത്രമുള്ള മരണത്തിന്റെ രൂക്ഷ ഗന്ധം തങ്ങിനില്‍ക്കുന്നു. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലം ചെയ്‌തെന്ന് കരുതുന്ന ഒരു കൂട്ടം കപ്പലോട്ടക്കാരുടെ മൃതദേഹങ്ങളാണ് ഈ ദ്വീപ് നിറയെ. പറഞ്ഞുവരുന്നത് ബട്ടാവിയയുടെ ശവപ്പറമ്പെന്നും മര്‍ഡര്‍ ദ്വീപെന്നും പിന്നീട് അറിയപ്പെട്ട ആസ്‌ട്രേലിയയിലെ ബീക്കണ്‍ ദ്വീപിനെക്കുറിച്ചാണ്.

നെതര്‍ലാന്‍ഡ്‌സില്‍ നിന്നും ഇന്‍ഡോനേഷ്യയിലേക്ക് 316 യാത്രക്കാരുമായി പുറപ്പെട്ട ബട്ടാവിയയെന്ന കപ്പല്‍ 1629 ജൂണ്‍ നാലിന് ആസ്‌ട്രേലിയന്‍ തീരത്ത് തകര്‍ന്നതോടെയാണ് മര്‍ഡര്‍ ദ്വീപിന്റെ ചരിത്രം തുടങ്ങുന്നത്. ആസ്‌ട്രേലിയന്‍ തീരത്ത് നിന്നും 37 മൈലുകള്‍ അകലെ തകര്‍ന്നടിഞ്ഞ കപ്പലില്‍ നിന്നും ഏതാനും പേര്‍ ബീക്കണ്‍ ദ്വീപിലേക്ക് നീന്തിക്കയറി. എന്നാല്‍ ഇവരെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.

 

 

കപ്പലില്‍ തന്നെയുണ്ടായിരുന്ന ഒരു കൂട്ടം വിമതര്‍ പതിയെ ഇവരുടെയും ദ്വീപിന്റെയും നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് ഓരോരുത്തരെയായി കൊന്നുതള്ളി. ഒടുവില്‍ കപ്പല്‍ തകര്‍ന്ന വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ ബീക്കണ്‍ ദ്വീപിലേക്ക് എത്തുമ്‌ബോഴേക്കും വിമതരൊഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. വിചാരണയ്‌ക്കൊടുവില്‍ കുറ്റക്കാരെന്ന് വിധിച്ചതോടെ അവരെയും ബീക്കണ്‍ ദ്വീപില്‍ വച്ച് തന്നെ തൂക്കിലേറ്റി.

60 മിനിട്ട്‌സ് ആസ്‌ട്രേലിയ എന്നപേരില്‍ പ്രക്ഷേപണം ചെയ്ത ഡ്യോക്യുമെന്ററിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു ദ്വീപ് അക്ഷരാര്‍ത്ഥത്തില്‍ മുഴുവനായും ശവപ്പറമ്ബായി മാറിയ കാഴ്ചയാണ് ബീക്കണില്‍ കാണാന്‍ കഴിയുന്നതെന്ന് പര്യവേഷണത്തിന് നേതൃത്വം നല്‍കി അല്‍ പാടേഴ്‌സണ്‍ പറഞ്ഞു.

വര്‍ഷമിത്രയും കഴിഞ്ഞിട്ടും വലിയ ദ്വീപില്‍ നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും പര്യവേഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മണ്ണിലെ ആല്‍ക്കലൈന്‍ സാന്നിധ്യമാണ് ഇതിന് കാരണമായതെന്ന നിഗമനത്തിലാണ് ഇവര്‍. ഇനിയും ദ്വീപില്‍ പര്യവേഷണം തുടരേണ്ടതുണ്ടെന്നും മര്‍ഡര്‍ ഐലന്‍ഡിലെ രഹസ്യങ്ങളുടെ കെട്ടഴിക്കാനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.