കുവൈറ്റ് മലയാളിക്ക് വമ്പൻ ലോട്ടറി ;12 ദശലക്ഷം ദിർഹം

ബിഗ് ടിക്കറ്റ് റാഫ്‍ള്‍ മത്സരത്തില്‍ 12 ദശലക്ഷം ദിര്‍ഹം ആലപ്പുഴയില്‍ നിന്നുള്ള റോജി ജോര്‍ജിനാണ് സമ്മാനം.അബുദാബി ബിഗ് ടിക്കറ്റ് റാഫ്ള്‍ ഒന്നാം സമ്മാനമാണ് ആലപ്പുഴ സ്വദേശി റോജി ജോര്‍ജ്ജിന് സ്വന്തമായത്. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക്…

ബിഗ് ടിക്കറ്റ് റാഫ്‍ള്‍ മത്സരത്തില്‍ 12 ദശലക്ഷം ദിര്‍ഹം ആലപ്പുഴയില്‍ നിന്നുള്ള റോജി ജോര്‍ജിനാണ് സമ്മാനം.അബുദാബി ബിഗ് ടിക്കറ്റ് റാഫ്ള്‍ ഒന്നാം സമ്മാനമാണ് ആലപ്പുഴ സ്വദേശി റോജി ജോര്‍ജ്ജിന് സ്വന്തമായത്. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് സ്ഥിരമായി ലോട്ടറിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നുണ്ട്. സമ്മാനത്തുക ഏകദേശം 231305123.28 ഇന്ത്യൻ റുപ്പീസ് വരും.

കഴിഞ്ഞ 2 മാസത്തെ വിജയികളും മലയാളികള്‍ തന്നെയായിരുന്നു.കഴിഞ്ഞ12 വര്‍ഷമായി കുവൈത്തില്‍ താമസിക്കുകയാണ് റോജി. ഓണ്‍ലൈന്‍ കൂടിയാണ് ടിക്കറ്റ് വാങ്ങിയത്. ഇതിന് മുന്‍പ് അഞ്ചാറ് തവണ ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും സമ്മാനം ഒന്നും ലഭിച്ചിട്ടില്ല. ഏഴ് വിജയികളെ ഇത്തവണ പ്രഖ്യാപിച്ചതില്‍ ആറ് പേരും ഇന്ത്യക്കാരാണ്.
ലോട്ടറി തനിക്കാണ് അടിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റോജിയുടെ ആദ്യ പ്രതികരണണമെന്ന് യുഎഇ ദിനപത്രം ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു.
“വിജയികള്‍ ആരാണെന്ന് വെറുതെ ഓടിച്ചുനോക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് പേര് കണ്ടത്. അപ്പോള്‍ തന്നെ ഫോണ്‍കോളും ലഭിച്ചു. ഇപ്പോഴും എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല” റോജി, ഖലീജ് ടൈംസിനോട് പറഞ്ഞു.