കെഎസ്ആർടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കെഎസ് ആർ ടി സി ബസിനു നേരെ കാട്ടാനയുടെ ആക്രമണം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. തിരുവനന്തപുരത്ത് നിന്നും 3:30നു തിരിച്ച് 9:30ന് മൂഴിയാർ എത്തുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ RPA 354ആം നമ്പർ ബസിനു…

കെഎസ് ആർ ടി സി ബസിനു നേരെ കാട്ടാനയുടെ ആക്രമണം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. തിരുവനന്തപുരത്ത് നിന്നും 3:30നു തിരിച്ച് 9:30ന് മൂഴിയാർ എത്തുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ RPA 354ആം നമ്പർ ബസിനു നേരെ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.മൂഴിയാർ എത്തുന്നതിന് തൊട്ടു മുൻപ് 9:15നോടു കൂടി ചോര കക്കി എന്ന സ്ഥലത്ത് വച്ച്, കുട്ടിയോടൊപ്പം റോഡിൽ നിൽക്കുകയായിരുന്ന ആന ബസിനു നേരെ പാഞ്ഞടുക്കുകയും, തുമ്പി കൈ കൊണ്ട് മുൻഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

തുടർന്ന് റോഡിൽ നില ഉറപ്പിച്ച ആന കാട്ടിനുള്ളിലേക്ക് പിൻവാങ്ങിയപ്പോൾ ബസ് മുന്നോട്ട് എടുത്ത് മൂഴിയാറിൽ എത്തിച്ചു. ആക്രമണ സമയത് കണ്ടക്ടർ..അരുൺ വൈശാഖ് ഡ്രൈവർ..P മനോജ് എന്നിവരെ കൂടാതെ 6 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ആനയുടെ ഭാഗത്ത് നിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

കടപ്പാട്: KSRTC Pathanamthitta