കേരളത്തിന് ഇനി ആയുസ്സ് 33 വർഷം കൂടി മാത്രം ; 2050 ഓടെ കേരളം അപ്രത്യക്ഷമാകും !!

കേരളം 33 വർഷത്തിനുള്ളിൽ ഇല്ലാതാകുമെന്നു പഠനങ്ങൾ. ഇത്തരത്തിൽ മുന്നോട്ടു പോകാൽ 2050 ഓടെ കേരളം പൂർണമായും ഇല്ലാതാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ് കേരളം അടക്കമുള്ള കടലോരത്തെ 100 കേന്ദ്രങ്ങളെ…

കേരളം 33 വർഷത്തിനുള്ളിൽ ഇല്ലാതാകുമെന്നു പഠനങ്ങൾ. ഇത്തരത്തിൽ മുന്നോട്ടു പോകാൽ 2050 ഓടെ കേരളം പൂർണമായും ഇല്ലാതാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ് കേരളം അടക്കമുള്ള കടലോരത്തെ 100 കേന്ദ്രങ്ങളെ പഠന വിധേയമാക്കിയത്.

കേരളം അടക്കമുള്ള ഈ ഗ്രാമങ്ങളിൽ വൻവരൾച്ചയാണ് അനുഭവപ്പെടുന്നത്. ഇത്തരം നാടുകളിലെ ആവാസ വ്യവസ്ഥ തന്നെ ഗുരുതരമായിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ ആയിരം കിലോമീറ്റർ അടക്കം കടൽ കയറിയിട്ടുമുണ്ട്.

കേരളത്തിലെ ജലശ്രോതസുകൾ പൂർണമായും ഇല്ലാതാകുന്നത് സംസ്ഥാനത്തെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കുന്നു. ജലശ്രോതസുകൾ വറ്റി വരളുകളും, വെള്ളം ക്രമേണ ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്.

ഏഷ്യയിലെ 35 നഗരങ്ങൾ, ആഫ്രിക്കയിലെ 25 നഗരങ്ങൾ, ചൈനയിലെ 30 നഗരങ്ങളും ലോക വ്യാപകമായി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 10 നഗരങ്ങളുമാണ് പഠനവിധേയമാക്കിയത്. ഇതിൽ കേരളം അടക്കമുള്ള 25 കടലോര നാടുകൾ വൻ ഭീഷണിയെയാണ് നേരിടുന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരളത്തിലെ പാടശേഖരങ്ങൾ ഇല്ലാതാകുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ 30 വർഷം കൊണ്ടു കേരളം ഇല്ലാതാകുമെന്നാണ് സൂചന ലഭിക്കുന്നത്.

പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇനി കേരളത്തിനു രക്ഷപെടാനാവൂ എന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അനിയന്ത്രിതമായ രീതിയിൽ കുന്ന് ഇടിക്കുന്നതും, പാടങ്ങൾ നികത്തുന്നതുമാണ് കേരളത്തിന്റെ ആവാസ വ്യവസ്ഥയെയും സന്തുലിതാവസ്ഥയെയും ബാധിക്കുന്നത്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ 30 ൽ താഴെ വർഷത്തേയ്ക്കുള്ള വെള്ളം മാത്രമാണ് കേരളത്തിലുള്ളത്.ഓരോ വർഷവും കേരളത്തിലെ ജല ശേഖരത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.