കേരളത്തിൽ കുഞ്ഞുങ്ങൾ അപ്രത്യക്ഷരാകുന്നു……ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു

കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷരാകുന്ന വാർത്തകൾ ദിനം പ്രതി എന്നോണം നമ്മൾ കാണുന്നു. പത്ര മാധ്യമങ്ങൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും ഇത്തരത്തിലുള്ള വാർത്തകൾ പെരുകുകയാണ്. കാണാതാകുന്നതിൽ കൂടുതലും 3 വയസ്സിനും 6 വയസിനും ഇടയിലുള്ള കുട്ടികളാണ്.…

കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷരാകുന്ന വാർത്തകൾ ദിനം പ്രതി എന്നോണം നമ്മൾ കാണുന്നു. പത്ര മാധ്യമങ്ങൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും ഇത്തരത്തിലുള്ള വാർത്തകൾ പെരുകുകയാണ്. കാണാതാകുന്നതിൽ കൂടുതലും 3 വയസ്സിനും 6 വയസിനും ഇടയിലുള്ള കുട്ടികളാണ്. ഒന്ന് കണ്ണ് തെറ്റുമ്പോഴേക്കും എവിടേക്കാണ് നമ്മുടെ കുട്ടികൾ പോയ്മറയുന്നത്.

അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്നു ഉറങ്ങുന്ന കുട്ടികൾ നേരം വെളുക്കുമ്പോഴേക്കും എവിടേക്കു മറയുന്നു . ഇന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി നമുക്ക് മുൻപിൽ നിൽക്കുന്നു .ഇനിയെങ്കിലും ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ ഓർത്തു കരയാൻ മാത്രമേ നമുക്ക് കഴിയു .

https://youtu.be/Z1rFY0itRN0