കേരളത്തിൽ വാഹനാപകടങ്ങൾ വർധിക്കുന്നു; കടുത്ത നിയമങ്ങളുമായി പോലീസ് രംഗത്ത്

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി അപകടങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിപ്പോർട്ട് ചെയ്യാത്ത അപകടങ്ങളും ദാരാളം ഉണ്ട്. നിരത്തുകളിൽ വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണങ്ങളും, അമിത വേഗത്തിൽ ഹെൽമറ്റോ ലൈസൻസോ മറ്റ് വേണ്ടത്ര രേഖകളോ ഇല്ലാതെ പായുന്ന യുവാക്കളും…

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി അപകടങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിപ്പോർട്ട് ചെയ്യാത്ത അപകടങ്ങളും ദാരാളം ഉണ്ട്. നിരത്തുകളിൽ വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണങ്ങളും, അമിത വേഗത്തിൽ ഹെൽമറ്റോ ലൈസൻസോ മറ്റ് വേണ്ടത്ര രേഖകളോ ഇല്ലാതെ പായുന്ന യുവാക്കളും എല്ലാം ഇതിനു കാരണമാണ്. പോലീസിന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം അമിത വേഗതയാണ് കൂടുതൽ അപകടങ്ങൾക്കും കാരണമായിട്ടുള്ളത്. അപകടത്തിൽ പെടുന്ന പൂരിഭാഗം പേരും ലൈസെൻസ് പോലും ഇല്ലാത്തവരും. 

ഇങ്ങനെ സംസ്ഥാനത്ത വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ വർഷം കേരളത്തിൽ 40181 റോഡപകട കേസുകളാണ് രെജിസ്റ്റർ ചെയ്തത്. ഈ കേസുകളിലായി 4303 പേർ വാഹന അപകടങ്ങളിൽ കൊല്ലപ്പെടുകയും 45458 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ  മരണപ്പെടുന്നവരിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. 2035 പേരാണ് ഈ വിഭാഗത്തിൽ മരണപ്പെട്ടത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ.

അത് കൊണ്ട് തന്നെ പോലീസ് കർശന നടപടികൾ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ 17788 പേരുടെ ഡ്രൈവിംഗ് ലൈസെൻസുകൾ ഇതിനോടകം മോട്ടോർ വാഹനവകുപ്പ് റദ്ദാക്കുകയും ചെയ്തു. ഇനി അത്ര പെട്ടന്നൊന്നും 8ഉം Hഉം ഒന്നും ആരും എടുക്കണ്ട എന്നാണ് പോലീസിന്റെ തീരുമാനവും. അത് കൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസൻസിനുള്ള പരീക്ഷയും കാടുകട്ടിയാക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നതും. കൂടാതെ ഹെൽമറ്റോ ലൈസൻസോ ഇല്ലാതെ അമിത വേഗത്തിൽ പായുന്നവരിൽ നിന്നും പിഴ യീടാക്കുന്ന തുകയും വർധിപ്പിച്ചിരിക്കുകയാണ്.