കേരളത്തിൽ വിവാഹമോചനക്കേസ്: നേപ്പാളിൽ അടിച്ചുപൊളിച്ചു റിമി ടോമി. വീഡിയോ കാണാം

പാടാൻ മാത്രം അറിയാവുന്ന ഗായികയായി മാത്രമല്ല നാം റിമി ടോമിയെ കാണുന്നത്. പാട്ടിനൊപ്പം സ്റ്റേജിൽ കാണികളെ ആവേശം കൊള്ളിക്കുന്ന നൃത്തം ചെയ്യാനും അറിയാവുന്ന ഈ താരം ഒരു അവതാരികയും നടിയും കൂടിയാണ്. എന്നും റിമി…

പാടാൻ മാത്രം അറിയാവുന്ന ഗായികയായി മാത്രമല്ല നാം റിമി ടോമിയെ കാണുന്നത്. പാട്ടിനൊപ്പം സ്റ്റേജിൽ കാണികളെ ആവേശം കൊള്ളിക്കുന്ന നൃത്തം ചെയ്യാനും അറിയാവുന്ന ഈ താരം ഒരു അവതാരികയും നടിയും കൂടിയാണ്. എന്നും റിമി എന്ന് കേട്ടാൽ ഗാനമേളക്ക് ജാടയില്ലാതെ പാട്ടുപാടി നൃത്തം ചെയ്യുന്ന കലാകാരിയുടെ രൂപമാണ് മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത്. 

എന്നാൽ ഈ അടുത്തകാലത്താണ് റിമി ടോമിയും ഭർത്താവ് റോയ്‌സും തമ്മിൽ പരസ്പര സമ്മതപ്രകാരം വിവാഹമോചനം തേടുകയാണെന്ന വാർത്ത മലയാളികൾ അറിഞ്ഞത്. ഈ വാർത്തയിൽ റിമിയെ കുറ്റപ്പെടുത്തി നിരവധി പേര് അഭിപ്രായം പറഞ്ഞിരുന്നുവെങ്കിലും റിമിയെ അടുത്തറിയാവുന്നർ റിമിക്കൊപ്പം തന്നെയായിരുന്നു നിന്നതും. 

ഇപ്പോഴിതാ വിവാഹമോചനക്കേസ് നടക്കവേ നേപ്പാളിൽ അവധി ദിനം ആഘോഷിക്കുകയാണ് റിമി. തന്റെ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവങ്ങൾ എല്ലാം മറക്കാൻ വേണ്ടിയാകാം ഒരുപക്ഷെ ഇങ്ങനെ ഒരു യാത്ര. നേപ്പാളിലെ കലാകാരന്മാരോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ റിമി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും. തൻ അനുഭവിച്ചിരുന്ന സമ്മർദ്ദങ്ങൾ എല്ലാം പാടെ മറന്നു തികച്ചും ശാന്തമായാണ് റിമി നൃത്തം ചെയ്യുന്നത്.