കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും…

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകള്‍ തുഷാരയാണ് (27) ഭർതൃ വീട്ടുകാരുടെ കൊടും ക്രൂരതയിൽ മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തു വന്നത് അയൽവാസികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.

ആറു വർഷങ്ങൾക്ക് മുന്പാണു തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് രണ്ടു മാസങ്ങൾക്ക് ശേഷം തുഷാരയുടെ മാതാപിതാക്കളോട് ചന്തുലാലും അമ്മയും സ്ത്രീധനമായി രണ്ടു ലക്ഷം രൂപ ആവിശ്യ പെട്ടിരുന്നു. എന്നാൽ അവർക്ക് അത്രയും വലിയതുക കൊടുക്കാൻ കഴിഞ്ഞില്ല. ഇത് ചന്തുലാലിനും അമ്മയ്ക്കും തുഷാരയോടുള്ള വെറുപ്പിന് കാരണമായി. പിന്നീടങ്ങോട്ട് തുഷാരയെ അവർ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. തുഷാരക്കു അവളുടെ വീട്ടിൽ പോകനോ ബന്ധുക്കൾക്ക് തുഷാരയെ കാണാൻ ചന്തുലാലിന്റെ വീട്ടിൽ വരണോ അവർ അനുവദിച്ചിരുന്നില്ല. അങ്ങനെ ഏതേലും ബന്ധുക്കൾ തുഷാരയെ കാണാൻ വന്നാൽ ഭർത്താവും അമ്മയും ചേർന്ന് അവരെ മടക്കി അയക്കുകയും അതിന്റെ പേരിൽ തുഷാരയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. കല്യാണം കഴിഞ്ഞു 6 വർഷത്തിനിടയിൽ 3 തവണ മാത്രമാണ് തുഷാരക്കു അവളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞത്. ഒന്നര വർഷങ്ങൾക്ക് മുന്പാണ് അവൾ മാതാപിതാക്കളെ അവസാനമായി കണ്ടത്.

ഉയർന്ന ഷീറ്റ് കൊണ്ട് മറച്ച ചന്തുലാലിനെ വീട്ടിൽ ‘അമ്മ ഗീതാലാൽ ആഭിചാര ക്രീയകൾ ചെയ്യാറുണ്ടന്നും അതിനുവേണ്ടി മാത്രം നിരവധി പേര് അവരുടെ വീട്ടിൽ വന്നുപോകാറുണ്ടന്നും അയൽവാസികൾ പോലീസിന് മൊഴി നൽകി. നാട്ടുകാരുമായോ അയൽവാസികളുമായോ ഇവർ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലന്നും ചിലപ്പോൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കാറുണ്ടന്നും അവർ പറഞ്ഞു. മുൻപ് ഇതിന്റെ പേരിൽ നാട്ടുകാർ പലതവണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

മാര്‍ച്ച്‌ 21 അര്‍ധ രാത്രിയോടെയാണ് ചന്തുലാലും ഗീതാലാലും അവശ നിലയില്‍ തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്ന സമയത് തുഷാരയുടെ ഭാരം വെറും 20  കിലോ മാത്രമായിരുന്നു. യുവതിയുടെ മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ആണ് പോലീസിൽ വിവരം അറിയിച്ചത്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി മാറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങളായി വെറും പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.