കേരളത്തെ നടുക്കിക്കൊണ്ട് നിപ്പയുടെ തിരിച്ചുവരവ്; കൊച്ചിയിൽ യുവാവിന് നിപ്പയെന്ന് സ്ഥിതീകരിച്ചു

കഴിഞ്ഞ വര്ഷം കേരളത്തെ നടുക്കി കോഴിക്കോട്ട് നിരവധിപേരുടെ ജീവൻ അപഹരിച്ച നിപ്പ വീണ്ടും തിരിച്ചുവന്നതായി റിപോർട്ടുകൾ. കൊച്ചിയിൽ പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ച യുവാവിനാണ്‌ നിപ്പ ബാധിച്ചതായി ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കി. കൂടുതൽ…

കഴിഞ്ഞ വര്ഷം കേരളത്തെ നടുക്കി കോഴിക്കോട്ട് നിരവധിപേരുടെ ജീവൻ അപഹരിച്ച നിപ്പ വീണ്ടും തിരിച്ചുവന്നതായി റിപോർട്ടുകൾ. കൊച്ചിയിൽ പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ച യുവാവിനാണ്‌ നിപ്പ ബാധിച്ചതായി ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കി. കൂടുതൽ പരിശോധനകളുടെ ഫലം വന്നാൽ മാത്രമേ രോഗം പൂർണമായി സ്ഥിതീകരിക്കാൻ സാധിക്കൂ. ഇത് മൂലം ജനങ്ങൾ ജാഗ്രത വേണമെന്നും എന്നാൽ ഭയപ്പെടേണ്ട എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ചുമയും പണിയും അനുഭവപ്പെട്ടാൽ എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും വെച്ചുകൊണ്ടിരിക്കരുതെന്നും മന്ത്രി നിർദേശിച്ചു.  ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ യോഗമാണ് വിളിച്ചത്. നിപ സംശയിക്കുന്ന രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും പങ്കെടുക്കും. മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 5 ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു.