കൊടും ചൂടിൽ കിണറ്റിൽ വെള്ളം നിറഞ്ഞു പുറത്തേക്കു ഒഴുകുന്നു. കാഴ്ചകണ്ടു പകച്ച് വീട്ടുകാരും നാട്ടുകാരും

നാടാകെ ശുദ്ധ ജലത്തിനായി നെട്ടോട്ടം ഓടുന്ന സമയമാണിത്. എങ്ങും വരൾച്ച മാത്രം. കുളങ്ങളും കിണറുകളുമെല്ലാം വറ്റി വരളുന്ന സമയം. വീടുകളിൽ ജലത്തിന് ക്ഷാമവും. എന്നാൽ മേലൂർ വടക്ക് താഴെപുന്നത്തയിൽ വീട്ടിൽ കിണർ മാത്രം വീട്ടുകാരെയും…

നാടാകെ ശുദ്ധ ജലത്തിനായി നെട്ടോട്ടം ഓടുന്ന സമയമാണിത്. എങ്ങും വരൾച്ച മാത്രം. കുളങ്ങളും കിണറുകളുമെല്ലാം വറ്റി വരളുന്ന സമയം. വീടുകളിൽ ജലത്തിന് ക്ഷാമവും. എന്നാൽ മേലൂർ വടക്ക് താഴെപുന്നത്തയിൽ വീട്ടിൽ കിണർ മാത്രം വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ ഞെട്ടിച്ചു. കിണറ്റിൽ ജലം നിറഞ്ഞു പുറത്തേക്ക് കവിഞ്ഞൊഴുകുന്നു. സംഭവം കണ്ടു ആദ്യം വീട്ടുകാർ ഭയപ്പെട്ടെങ്കിലും അന്വേഷിച്ചപ്പോൾ സമീപത്തുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം കിണറ്റിലേക്ക് ഒഴുകുന്നതാണ് ഇതിനു കാരണം. ഈ ഭാഗത്തേക്ക് വാട്ടർ അതോറിറ്റിയിൽ നിന്നും വെള്ളം പമ്പ് ചെയ്യുമ്പോൾ കിണറ്റിൽ വെള്ളം നിറയുകയും കരകവിഞ്ഞു വെള്ളം പുറത്തേയ്ക്കൊഴുകാൻ തുടങ്ങുകയും ചെയ്യും. 

ഇങ്ങനെ പൈപ്പ് പൊട്ടി വെള്ളം കിണറ്റിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മൂന്ന് ആഴ്ചയിൽ കൂടുതലായി. ഈ വിവരം വാട്ടർ അതോറിറ്റി ഓഫീസിൽ അറിയിച്ചെങ്കിലും ഇത് വരെ നടപടിയൊന്നും ഉണ്ടായില്ല. ഈ കൊടും വെയിലത്ത് ജനങ്ങൾ ശുദ്ധ ജലത്തിനായി നെട്ടോട്ടം ഓടുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ ഭഗത് നിന്നും ഇങ്ങനെ ഒരു വീഴ്ച്ച.