മോഷ്ടിക്കാൻ മാത്രം അറിയാവുന്നവർ അല്ല, കോഴിക്കോട്ടെ കള്ളന്മാർക്ക് മനുഷ്യത്വവും ഉണ്ട്

കഴിഞ്ഞ ദിവസം കോഴിക്കോട് സിവിൽ സ്റ്റേഷനും പുതിയ ബസ് സ്റ്റാൻഡിനും ഇടയിൽ വെച്ചാണ് കണ്ണൂർ സ്വദേശിയായ ഇസ്മയിൽ എന്ന യുവാവിന്റെ പേഴ്‌സ് പോക്കറ്റടിക്കപെട്ടത്. പോക്കറ്റടിക്കപെട്ട സമയത്ത് പേഴ്സിൽ ഉണ്ടായിരുന്നത് 16500 രൂപയും യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍…

കഴിഞ്ഞ ദിവസം കോഴിക്കോട് സിവിൽ സ്റ്റേഷനും പുതിയ ബസ് സ്റ്റാൻഡിനും ഇടയിൽ വെച്ചാണ് കണ്ണൂർ സ്വദേശിയായ ഇസ്മയിൽ എന്ന യുവാവിന്റെ പേഴ്‌സ് പോക്കറ്റടിക്കപെട്ടത്. പോക്കറ്റടിക്കപെട്ട സമയത്ത് പേഴ്സിൽ ഉണ്ടായിരുന്നത് 16500 രൂപയും യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രണ്ട് എ ടി എം കാര്‍ഡുകള്‍ തുടങ്ങി വളരെ ആവശ്യമുള്ള രേഖകളുമാണ്  ഉണ്ടായിരുന്നത്. എന്നാൽ പേഴ്‌സ് മോഷണം പോയെങ്കിലും എങ്ങനെയാണെന്നോ ആരാണ് മോഷ്ടിച്ചതെന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്തത് കൊണ്ട് തന്നെ കാര്യമായ അന്വേഷണം നടത്താനോ മോഷണ വസ്തു കണ്ടു പിടിക്കാനോ സാധിച്ചില്ല. 

എന്നാൽ പേഴ്‌സ് മോഷ്ടിച്ച കള്ളനാകട്ടെ തനിക്ക് വേണ്ട പണം മാത്രം എടുത്തിട്ട് ബാക്കി തിരിച്ചറിയൽ രേഖകൾ എല്ലാം തന്നെ അടുത്തുള്ള തപാൽ ബോക്സിൽ നിക്ഷേപിച്ചു. ഇതു ലഭിച്ച തപാല്‍വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ഇസ്മാഈലിന്റെ വിലാസത്തിലേക്ക് അയച്ചുനല്‍കുകയായിരുന്നു.പണം നഷ്ട്ടപെട്ടങ്കിലും അതിനേക്കാൾ വിലമതിക്കുന്ന തന്റെ രേഖകൾ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് യുവാവ്.