കൊല്ലം കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദ്രിശ്യങ്ങള്‍

അപകടങ്ങളുടെ കാരണങ്ങളും ദുരന്തത്തിന്‍റെ ആഴവും നമുക്ക് കാട്ടിത്തരാന്‍ ഇന്ന് സിസി ക്യാമറകളുണ്ട്. ഇതുപോലെ  ഞെട്ടിക്കുന്ന വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം വീഡിയോകളുടെ ലക്ഷ്യം ഇത് കാണുന്നതിലൂടെ അപകടങ്ങളെക്കുറിച്ച് ഒരാളെങ്കിലും ബോധവാനായെങ്കില്‍ അതുതന്നെയാണ്. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന…

അപകടങ്ങളുടെ കാരണങ്ങളും ദുരന്തത്തിന്‍റെ ആഴവും നമുക്ക് കാട്ടിത്തരാന്‍ ഇന്ന് സിസി ക്യാമറകളുണ്ട്. ഇതുപോലെ  ഞെട്ടിക്കുന്ന വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം വീഡിയോകളുടെ ലക്ഷ്യം ഇത് കാണുന്നതിലൂടെ അപകടങ്ങളെക്കുറിച്ച് ഒരാളെങ്കിലും ബോധവാനായെങ്കില്‍ അതുതന്നെയാണ്.

കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ നടന്ന അപകടത്തിന്‍റെ വീഡിയോ എന്ന കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എതിരെ വന്ന ബൈക്ക് മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്‍തു വരുന്ന കാറില്‍  ഇടിക്കുകയാണ്.

ബൈക്ക് യാത്രികന്‍  ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയര്‍ന്ന് തെറിക്കുന്നതും കാണാം. അപകടത്തിന് പ്രധാന കാരണം   കാര്‍ ഡ്രൈവറുടെ ഓവർടേക്ക് ശ്രമമാണെങ്കിലും ബൈക്ക് അൽപ്പം പതിയെയായിരുന്നെങ്കിൽ കൂട്ടിയിടി ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും വീഡിയോ വ്യക്തമാക്കുന്നു.  വീഡിയോ ചുവടെ:-