കോടികളുടെ മികവിൽ ഇഷ അംബാനിയുടെ വിവാഹം !

കോടികളുടെ മികവിൽ ഇഷ അംബാനിയുടെ വിവാഹം ! ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദാണു ഇഷയുടെ വരന്‍. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ…

കോടികളുടെ മികവിൽ ഇഷ അംബാനിയുടെ വിവാഹം !

ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദാണു ഇഷയുടെ വരന്‍. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ പാലസിലാണ് പ്രധാനവിവാഹച്ചടങ്ങ്. നഗരത്തിലെ പ്രശസ്തമായ ഈ 27 നിലകെട്ടിടത്തില്‍ കനത്ത സുരക്ഷയാണു ഒരുക്കിയിരിക്കുന്നത്. പ്രണബ് മുഖര്‍ജി,പ്രകാശ് ജാവഡേക്കര്‍, വിജയ് റൂപാണി, ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 600 അതിഥികളാണു വിവാഹത്തില്‍ പങ്കെടുക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതല്‍ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം അക്കാര്യത്തില്‍ ബ്രിട്ടിഷ് രാജകുമാരന്‍ ചാള്‍സിന്റെയും ഡയാനയുടെയും 37 വര്‍ഷം മുന്‍പു നടന്ന വിവാഹത്തോട് കിടപിടിക്കും.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടത്തിയ വിവാഹപൂര്‍വ ചടങ്ങുകളില്‍ ബിയോണ്‍സ് നൗള്‍സിനെപ്പോലുള്ള രാജ്യാന്തര സെലിബ്രിറ്റികള്‍, ഹിലറി ക്ലിന്റന്‍, ഹെന്‍റി ക്രാവിസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ക്കു താമസമൊരുക്കാനായി അഞ്ചിലധികം പഞ്ചനക്ഷത്രഹോട്ടലുകള്‍ വാടകയ്ക്കെടുത്തിരുന്നു. നൂറിലധികം ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടില്‍ നിന്ന് അതിഥികള്‍ക്കായി പറന്നുപൊങ്ങിയത്.

കഴിഞ്ഞ ദിവസം വിശക്കുന്ന വയറുകള്‍ക്ക് അന്നം നല്‍കിയാണ് മുകേഷ് അംബാനി തന്റെ മകളുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ‘അന്ന സേവ’ എന്ന പേരിലാണ് നിര്‍ദ്ധനര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ നടക്കുന്ന അന്നദാനത്തില്‍ 5,100 പേര്‍ക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നല്‍കും. അംബാനി കുടുംബാംഗങ്ങളും പിരമല്‍ കുടുംബവും ചേര്‍ന്നാണ് അന്ന സേവയില്‍ ആളുകള്‍ക്ക് ഭക്ഷണം വിളമ്ബുന്നത്.

പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകനാണ് ആനന്ദ്. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്ബത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.