കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധന. വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയിൽ മനം നൊന്ത് ആദിവാസി വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ര്‍ ജില്ലയിലാണ് സംഭവം നടന്നത്.  പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി പരീക്ഷയിൽ കോപ്പി അടിച്ചെന്ന സംശയത്തെ തുടർന്ന്…

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയിൽ മനം നൊന്ത് ആദിവാസി വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ര്‍ ജില്ലയിലാണ് സംഭവം നടന്നത്. 

പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി പരീക്ഷയിൽ കോപ്പി അടിച്ചെന്ന സംശയത്തെ തുടർന്ന് പരീക്ഷ നിരീക്ഷകർ കുട്ടിയെ ആദ്യം ദേഹപരിശോധനക്ക് വിദേയയാക്കി. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ ലഭിക്കാത്തതിനെ തുടർന്നാണ് വാഷ്ട്രമഴിച്ചുള്ള പരിശോധന നടത്തിയത്. ആ പരിശോധനയിലും കുട്ടി കോപ്പി അടിച്ചെന്ന് പറയത്തക്ക തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. സംഭവം നടന്ന അന്ന് മുതൽ കുട്ടി മാനസികമായി തളർന്നിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ശേഷം കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടത്. 

എന്നാൽ കോപ്പി അടിച്ചെന്ന സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചെങ്കിലും വസ്ത്രമഴിച്ചുള്ള പരിശോധനക്ക് കുട്ടിയെ വിധേയ ആക്കിയിട്ടില്ല എന്നും ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു. കുട്ടിയെ വാസ്‌തമഴിച്ചുള്ള പരിശോധനക്ക് വിദേയയാക്കിയിട്ടില്ല എന്ന് തന്നെയാണ് ജില്ലാ കളക്ടറും പത്രപ്രവർത്തകരോട് പറഞ്ഞത്.