കോളേജ് വിദ്യാര്‍ത്ഥിയായി ആന്റണി വര്‍ഗീസ്!!! ‘ഓ മേരി ലൈല’ ക്രിസ്മസ് റിലീസ്

ആന്റണി വര്‍ഗീസ് നായകനാവുന്ന പുതിയ ചിത്രം ‘ഓ മേരി ലൈല’ ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി എത്തും. ആന്റണി വര്‍ഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവച്ചത്. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയായാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നത്.

നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സുഹൃത്താണ് അഭിഷേക്. തിരക്കഥ അനുരാജ് ഒ ബിയുടേതാണ്. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്,
ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്‌സ് എക്‌സല്‍ മീര്‍ിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ് എന്നിങ്ങനെയാണ് മററ് അണിയറയിലുള്ളവര്‍.

Anu B