കോഴിക്കോട് കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക് പറ്റി. സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ഒരുപോലെയാണ് കുറുക്കൻ ആക്രമിച്ചത്. ഇവർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറുക്കന്റെ…

ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക് പറ്റി. സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ഒരുപോലെയാണ് കുറുക്കൻ ആക്രമിച്ചത്. ഇവർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുറുക്കന്റെ ആക്രമണത്തിൽ ആക്രമിക്കപെട്ടവർ ബഹളം വെച്ചപ്പോൾ ഓടികൂടിയവരാണ് കടിയേറ്റവരിൽ അധികവും.  മിക്കവര്‍ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. ആക്രമിച്ച കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്ക്കെതിരായി കുത്തിവെയ്പ്പ് നല്‍കി.