കോഴിക്കോട് ടിക്ക്ടോക് വീഡിയോ എടുക്കാന്‍ കടലിലേക്ക്‌ ചാടി യുവാക്കള്‍, ശേഷം ജീവനുവേണ്ടിയുള്ള നിലവിളി

വിദ്യസമ്പന്നര്‍ എന്ന് അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന മലയാളികര്‍. ഇന്ന് തീരെ നിലവാരം ഇല്ലാത്ത രീതിയില്‍ അധപധിച്ച വാര്‍ത്തകള്‍ ആണ് ചുറ്റും കേള്‍ക്കുന്നത്. സോഷ്യല്‍ മീഡിയ യിലെ ലൈക്കുകള്‍ക്ക് വേണ്ടി കേരളത്തിലെ യുവത്വം കാട്ടികൂട്ടുന്ന പേകൂത്തുകള്‍…

വിദ്യസമ്പന്നര്‍ എന്ന് അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന മലയാളികര്‍. ഇന്ന് തീരെ നിലവാരം ഇല്ലാത്ത രീതിയില്‍ അധപധിച്ച വാര്‍ത്തകള്‍ ആണ് ചുറ്റും കേള്‍ക്കുന്നത്. സോഷ്യല്‍ മീഡിയ യിലെ ലൈക്കുകള്‍ക്ക് വേണ്ടി കേരളത്തിലെ യുവത്വം കാട്ടികൂട്ടുന്ന പേകൂത്തുകള്‍ ഇപ്പോഴും നിര്‍വ്യാധം തുടരുന്നു. അതിന്റെ പുതിയ തെളിവാണ് കോഴിക്കോട് നടന്ന ഈ സംഭവം.

തിങ്കളാഴ്ച്ച ടിക്ക് ടോക് വീഡിയോയെ എടുക്കാന്‍ പാലത്തില്‍നിന്നു പുഴയിലേക്ക് എടുത്ത് ചാടിയ പത്ത് വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക് മാത്രമാണ്. ദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു. ചാലിയം തീരദേശ പാതയില്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കടലിലേക്ക്‌ ചാടുകയായിരുന്നു.

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖം ശക്തമായ അടിയൊഴുക്കുള്ള പ്രദേശമാണ്. അപകടം തിരിച്ചറിഞ്ഞത്. അഴിമുഖത്തെ ആഴത്തെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും ധാരണയില്ലാതിരുന്ന വിദ്യാര്‍ഥികള്‍ എടുത്ത് ചാടിയതിനു ശേഷമായിരുന്നു.

https://www.facebook.com/entertaimentfocus/videos/1251299058380232/

വിദ്യാര്‍ത്ഥികള്‍ പുഴയിലേക്ക് എടുത്തു ചാടുന്നതിന്‍റെയും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ ഇപ്പോള്‍ ഫെയ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പത്തോളം വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ചത് മത്സ്യത്തൊഴിലാളികളുടെ അവസോരിചിതമായ ഇടപെടലാണ്.