കോഴിക്കോട് 2 മാസം പ്രായമുളള കുഞ്ഞിന് ബസ്സിൽ വെച്ച് ശ്വാസം മുട്ടൽ. സിനിമയെ വെല്ലും പ്രകടനവുമായി മാസ്സ് ഡ്രൈവർ

2 മാസം പ്രായമുളള കുഞ്ഞിന് ബസ്സിൽ വെച്ച് ശ്വാസം മുട്ടൽ. കുഞ്ഞിനെ സഹായിക്കാനും ജീവൻ രക്ഷിക്കാനുമായി യാത്രക്കാരും ഒറ്റക്കെട്ടായതോടെ മുന്നും പിന്നും നോക്കാതെ കെ എസ ആർ ടി സി  ഡ്രൈവർ റൂട്ട് മാറ്റി…

2 മാസം പ്രായമുളള കുഞ്ഞിന് ബസ്സിൽ വെച്ച് ശ്വാസം മുട്ടൽ. കുഞ്ഞിനെ സഹായിക്കാനും ജീവൻ രക്ഷിക്കാനുമായി യാത്രക്കാരും ഒറ്റക്കെട്ടായതോടെ മുന്നും പിന്നും നോക്കാതെ കെ എസ ആർ ടി സി  ഡ്രൈവർ റൂട്ട് മാറ്റി ആശുപത്രിയിലേക്ക് ബസ് വേഗത്തിൽ എത്തിക്കുകയായിരുന്നു. അച്ഛനമ്മമാർക്കൊപ്പം അടിവാരത്തുനിന്നും കോഴിക്കോട്ടേക്ക് യാത്രചെയ്ത രണ്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് ബസിൽ വെച്ച് പെട്ടന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്. കുഞ്ഞിന് ചെറിയ രീതിയിലുള്ള പനിയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു മാതാപിതാക്കൾ. കുഞ്ഞു ബസിൽ വെച്ച് പാല് കുടിക്കാൻ വിസമ്മതിക്കുകയും പെട്ടന്ന് ശ്വാസം നിലക്കുകയുമാണ് ചെയ്തത്.

ഇതോടെ ബസിലെ മറ്റ് യാത്രക്കാർ പരിഭ്രാന്തർ ആകുകയും കുഞ്ഞിനെ ജീവൻ രക്ഷിക്കാനായി ഒറ്റകെട്ടായി നിൽക്കുകയും ചെയ്തു. തക്ക സമയത്ത് മനോധൈര്യം കൈവിടാതെ ഡ്രൈവർ താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി വണ്ടി തിരിച്ച് മദർ മേരി ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. അവിടുത്തെ പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടിയെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.  മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ആർഎസ്എം  924 (KL 15 A 461) നമ്പർ TT ബസ്സും ഡ്രൈവറുമാണ് കുഞ്ഞിന്‍റെ ജീവന്‍ രക്ഷകരായത്.