ക്രൂരമായ മർദ്ദനത്തിലും പതറാത്ത അഭിനന്ദന് രാജ്യത്തിൻറെ അഭിനന്ദനം

ചോദ്യങ്ങൾ ഓരോന്നിനോടും പതറാതെ സ്വസ്ഥമായും ശാന്തമായും ആണ് വിൻ കമാന്റർ അഭിനന്ദൻ മറുപടി നൽകിയത്. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റു വിവരങ്ങൾ ഒന്നും തന്നെ അദ്ദേഹം പാകിസ്ഥാൻ സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താൻ ആവില്ല എന്ന്…

ചോദ്യങ്ങൾ ഓരോന്നിനോടും പതറാതെ സ്വസ്ഥമായും ശാന്തമായും ആണ് വിൻ കമാന്റർ അഭിനന്ദൻ മറുപടി നൽകിയത്. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റു വിവരങ്ങൾ ഒന്നും തന്നെ അദ്ദേഹം പാകിസ്ഥാൻ സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താൻ ആവില്ല എന്ന് പാകിസ്ഥാൻ കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് സ്വധൈര്യം പറഞ്ഞ അഭിനന്ദിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് രാജ്യം ഒന്നാകെ.

മിഗ് 21 വിമാനം തകർന്ന് പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റും തമിഴ്നാട് സ്വദേശി ആയ അഭിനന്ദൻ വർധമനും നിരവധി  വീഡിയോകളാണ് ഇതിനോടകം പാകിസ്താനിലെ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടത്. ഇത് അഭനന്ദിന്റെ തന്നെ ആണോന്ന് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിതീകരണം ഒന്നും ഉണ്ടായില്ല. രജോരി ജില്ലയിലെ നൗശേരിയിലും പൂജ്‌ ജില്ലയിലും അതിർത്തി ലങ്കിച് എത്തിയ വിമാനങ്ങളെ ഇന്ത്യൻ വ്യോമസേന തുരത്തിയിരുന്നു.ഇതിനിടെയാണ് മിഗ് 21 വിമാനം തകർന്ന് വിൻ കമാന്റർ അഭിനന്ദൻ വർത്തമനെ കാണാതാകുന്നത്. പൈലറ്റിനെ കാണാതായ വിവരം സ്ഥിതീകരിക്കുന്നതിന് മുൻപ് തന്നെ പാക് മാധ്യമങ്ങൾ പൈലറ്റിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. മുഖത്തുനിന്നും ചോര വാർന്ന് ഒലിക്കുന്ന രീതിയിൽ ഉള്ള വീഡിയോ ആണ് ആദ്യം പുറത്തുവിട്ടത്. ആൾക്കൂട്ടം പൈലറ്റിനെ ആക്രമിക്കാൻ ശ്രെമിക്കുന്നതും വിഡിയോയിൽ കാണാം.

ഈ വീഡിയോ പുറത്തുവരുമ്പോൾ ഇന്ത്യൻ വ്യോമസേന പൈലറ്റിനെ കാണാതായ വിവരം സ്ഥിതീകരിച്ചിരുന്നില്ല. കൈകാലുകൾ കെട്ടിയിട്ട് കണ്ണുകൾ കെട്ടി അഭിനന്ദൻ സംസാരിക്കുന്ന വിഡിയോ ആണ് പാകിസ്ഥാൻ രണ്ടാമതായി പുറത്തുവിട്ടത്. ഈ വിഡിയോ പുറത്തുവന്നതോടെ ഇന്ത്യ പ്രേതിഷേധം അറിയിച്ചു. ജനീവകരാറിന്റെ ലങ്കാനമാണ് പാകിസ്ഥാൻ നടത്തിയതെന്നും വ്യക്തമാക്കി. എന്നാൽ കൈകാൽ കെട്ടി കണ്ണ് കെട്ടി അവസ്ഥയിലും പതറാതെ പാകിസ്ഥാൻ മെജോറിനോട് പ്രീതികരിക്കുന്ന അഭനന്ദിനെയാണ് നാം കണ്ടത് . ഇതിനുപിന്നാലെ വിൻ കമാന്റർ അഭിനന്ദിന് ചായ കൊടുത്ത് സ്വസ്ഥമായി ചോദ്യം ചെയ്യുന്ന വീഡിയോ ആണ് പിന്നീട് പാകിസ്ഥാൻ പുറത്തുവിട്ടത്.

പാക് സൈനികന്റെ ചോദ്യങ്ങൾക്ക് സധൈര്യം മറുപടി പറയുന്നുണ്ടെങ്കിലും വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങൾ ചോദിക്കുമ്പോൾ ഷെമിക്കണം എനിക്ക് അത് വെളിപ്പെടുത്താൻ പറ്റില്ല നിർബന്ധിക്കരുത് എന്ന് അഭിനന്ദൻ വീഡിയോയിൽ പറയുന്നു . അതേ സമയം പാകിസ്ഥാൻ പിടിയിലായിരുന്ന ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർധവനെ അടിയന്തരമായി  സുരക്ഷിതമായി തിരിച്ചയക്കണമെന്ന ആവശ്യവുമായി  ഇന്ത്യ. ഉദ്യോഗസ്ഥനെ സുരക്ഷിതമായി തിരിച്ചയക്കണം എന്ന് ഇന്ത്യ പാകിസ്ഥാന് താക്കീത് നൽകി. ഈ കഴിഞ്ഞ ദശാബ്ദങ്ങളിൽ അയൽ രാജ്യങ്ങളായ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റവും മോശമായ പ്രെക്ഷോപമാണ് ഇതെന്നും ഇന്ത്യ കുറ്റപ്പെടുത്തി . പാകിസ്ഥാൻ അതിർത്തി കടന്നുകേറുന്നതിന് തൊട്ട് മുൻബ് ഇന്ത്യ ശക്തമായി പ്രേതിഷേധം പ്രേകടിപ്പിച്ചു.