ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി “100 Years Of Chrysostom”

വിശ്വൽ റൊമാൻസ് അവതരിപ്പിക്കുന്ന “100 Years Of Chrysostom” എന്ന 48 മണിക്കൂറും 8 മിനിറ്റും ദൈർഘ്യമുള്ള ബയോഗ്രഫിക്കൽ ഡോക്യുമെന്ററി ഗിന്നസ്സ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. Dr. Philipose Mar Chrysostom തിരുമേനിയുടെ 100ആം പിറന്നാൾ സമ്മാനമായി സംവിധായകൻ Blessy ഒരുക്കിയ ബയോഗ്രഫി ഫിലിം…

വിശ്വൽ റൊമാൻസ് അവതരിപ്പിക്കുന്ന “100 Years Of Chrysostom” എന്ന 48 മണിക്കൂറും 8 മിനിറ്റും ദൈർഘ്യമുള്ള ബയോഗ്രഫിക്കൽ ഡോക്യുമെന്ററി ഗിന്നസ്സ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. Dr. Philipose Mar Chrysostom തിരുമേനിയുടെ 100ആം പിറന്നാൾ സമ്മാനമായി സംവിധായകൻ Blessy ഒരുക്കിയ ബയോഗ്രഫി ഫിലിം ആയ “100 Years Of Chrysostom” തുടർച്ചയായി  48 മണിക്കൂറും 8 മിനിറ്റും പ്രദർശനം നടത്തിയ ഏക ബിയോഗ്രഫിക്കൽ ഡോക്യുമെന്ററി എന്ന ഗിന്നസ് റെക്കോർഡ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. 

ജനുവരി 14 ന്  ചെങ്ങന്നൂർ, Vensec IAS അക്കാഡമിൽ പ്രദർശം ആരംഭിച്ച  ഡോക്യുമെന്ററി ജനുവരി 18 വരെയാണ്  പ്രദർശനം തുടർന്നത്. 14 മുതൽ  രാവിലെ 9 മണിതൊട്ട്  രാത്രി 9 മണിവരെ തുടർച്ചയായി 12 മണിക്കൂർ ആയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

64 വർഷം മെത്രപ്പോലീത്തതായി കഴിയുന്ന Chrysostom തിരുമേനിയുടെ ജീവിതവും ചരിത്രവുമാണ് 48 മണിക്കൂർ നീണ്ട ഈ ഡോക്യൂമെന്ററിൽ സംവിധായകൻ ബ്ലെസി ചിത്രികരിച്ചിരിക്കുന്നത്. ബ്ലസിയും സംഘവും തിരുമേനിയുമൊത്ത് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 3 വർഷത്തോളം യാത്ര നടത്തിയാണ് ഈ ഡോക്യുമെന്ററി ചിത്രീകരണം പൂർത്തീകരിച്ചത്.