ഗോതമ്പ് കൊയ്യാൻ വന്നിറങ്ങിയത് ഹെലികോപ്റ്ററിൽ. ഹേമമാലിനിയുടെ ചിത്രങ്ങൾ വയറൽ ആകുന്നു

നടി ഹേമ മാലിനി ഗോതമ്പ് കൊയ്യാനായി ഗോതമ്പ് പാടത്തു വന്നിറങ്ങിയത് ഹെലികോപ്റ്ററിൽ. താരത്തിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചർച്ച വിഷയം ആകുകയും ചെയ്തു. എലെക്ഷൻ പ്രചാരണാർദ്ധം ആണ് താരം ഗോതമ്പ് കൊയ്യാൻ…

നടി ഹേമ മാലിനി ഗോതമ്പ് കൊയ്യാനായി ഗോതമ്പ് പാടത്തു വന്നിറങ്ങിയത് ഹെലികോപ്റ്ററിൽ. താരത്തിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചർച്ച വിഷയം ആകുകയും ചെയ്തു. എലെക്ഷൻ പ്രചാരണാർദ്ധം ആണ് താരം ഗോതമ്പ് കൊയ്യാൻ എത്തിയതെന്നും പക്ഷെ പാടത്ത് എത്താൻ തിരഞ്ഞെടുത്ത രീതിയാണ് തെറ്റായതെന്നുമാണ് ചർച്ചകളിൽ പറയുന്നത്. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്.ബിജെപി എംപി ആയ ഹേമമാലിനി ഒരു ഹെലികോപ്റ്ററില്‍ ഇരിക്കുന്നതും വിള കൊയ്യുന്നതുമായുള്ള ചിത്രങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ രണ്ടിലും ഒരേ സാരിയും ആണ്. എന്നാൽ വിള കൊയ്യുന്ന ചിത്രം 2014 ഏപ്രില്‍ മാസത്തിലും ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ചിത്രം 2015 മാർച്ച് മാസത്തിലും എടുത്തതാണ്. ഈ ചിത്രങ്ങള്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ വെച്ചെടുത്തതാണെന്നും വളരെ പഴയ ചിത്രങ്ങളാണെന്നതുമാണ് സത്യാവസ്ഥ. ഇപ്പോൾ ഈ ചിത്രങ്ങൾ കൂട്ടി യോജിപ്പിച്ചു ഹേമ മാലിനിയെയും പാർട്ടിയെയും കരി വാരി തേക്കുന്നതിനായി ആരൊക്കയോ മനഃപൂർവം നടത്തുന്ന കളി ആണെന്നാണ് മനസിലാക്കാൻ കഴിയുക. അല്ലാതെ പാടത്തു കൊയ്യുവാൻ വേണ്ടി ഹെലികോപ്റ്ററിൽ വന്നിറങ്ങിയതല്ല നടിയും എം എൽ എ യുമായ ഹേമ മാലിനി.