ഗർഭിണിയാണെന്ന് അറിഞ്ഞു മിനിറ്റുകൾക്കുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകി: അമ്പരപ്പ് മാറാതെ ക്ലാരൻ

ഗർഭിണിയാണെന്ന് അറിഞ്ഞു മിനിറ്റുകൾക്കുളിൽ പെൺകുഞ്ഞിന് ജൻമം നൽകി ക്ലാരൻ. താൻ അമ്മയായെന്നു ഇപ്പോഴും ക്ലാരനു വിശ്വസിക്കാൻ കഴിയുന്നില്ല. മുന്പും ഇത് പോലുള്ള വാർത്തകൾ കേട്ടിട്ടുണ്ട് എങ്കിലും ഇത് ഒരിക്കലും തന്റെ ജീവിതത്തിലും സംഭവിക്കുമെന്ന് താൻ സ്വപ്നത്തിൽ…

ഗർഭിണിയാണെന്ന് അറിഞ്ഞു മിനിറ്റുകൾക്കുളിൽ പെൺകുഞ്ഞിന് ജൻമം നൽകി ക്ലാരൻ. താൻ അമ്മയായെന്നു ഇപ്പോഴും ക്ലാരനു വിശ്വസിക്കാൻ കഴിയുന്നില്ല. മുന്പും ഇത് പോലുള്ള വാർത്തകൾ കേട്ടിട്ടുണ്ട് എങ്കിലും ഇത് ഒരിക്കലും തന്റെ ജീവിതത്തിലും സംഭവിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്നാണ് ക്ലാരൻ പറയുന്നത്. 

പ്രസവിക്കുന്നതിനു 6 മാസം മുൻപ് മുതൽ ഗർഭനിരോധന ഗുളികകൾ താൻ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ക്ലാരൻ പറയുന്നു. പുതിയ ജോലിയിൽ പ്രവേശിച്ചതിന്റെ രണ്ടാം ദിവസം അസഹ്യമായ വയറുവേദനയെ തുടർന്നാണ് ക്ലാരൻ ഉണർന്നത്. എന്നാൽ ജോലിക്ക് പ്രവേശിച്ചതെ ഉള്ളായിരുന്നുകൊണ്ട് ലീവ് എടുക്കാൻ നിർവാഹം ഇല്ലാതെ ഒരു പാരസെറ്റമോൾ കഴിച്ചുകൊണ്ട് ഓഫീസിലേക്ക് പോയി. എന്നാൽ ഓഫീസിൽ ചെന്നിട്ടും വേദന ഇടവിട്ട് വന്നുകൊണ്ടിരുന്നു. അവസാനം വേദന കലശലായതോടെ ഓഫീസിൽ നിന്നും തിരിച്ച്‌ വീട്ടിൽ വന്ന ക്ലാരനു വേദന സഹിക്കാൻ കഴിഞ്ഞില്ല. വേദനയോടൊപ്പം രക്തസ്രാവവും തുടങ്ങിയതോടെ അയൽവാസിയുടെ സാഹായം തേടുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. തനിക്ക് അബോർഷൻ സംഭവിക്കുകയായിരുന്നുവെന്നാണ് ക്ലാരനു അപ്പോൾ തോന്നിയത്. എന്നാൽ കുറച്ചു സമയങ്ങൾക്കകം ഒരു തല പുറത്തേക്ക് വരുന്നത് ക്ലാരനു മനസിലായി. അങ്ങനെ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അപ്പോഴേക്കും ആംബുലൻസ് എത്തുകയും അതിൽനിന്നും നേഴ്‌സുമാർ എത്തി പുക്കിൾ കോടി വേർപ്പെടുത്തുകയും ചെയ്തു. 

മറ്റുള്ളവർ മാതാപിതാക്കളാകാൻ തയാറാകുന്നത് മാസങ്ങൾ കൊണ്ടാണ്. പക്ഷെ മിനിറ്റുകൾ മാത്രമെടുത്താണ് താൻ അമ്മയാകാൻ ഒരുങ്ങിയതെന്നു ക്ലാരൻ പറയുന്നു. എന്നാൽ കഴിഞ്ഞ ഒൻപത് മാസമായി അമ്മയാകാൻ പോകുന്നതിന്റെ യാതൊരു ലക്ഷണവും തന്നിൽ ഇല്ലായിരുന്നുവെന്നും ഇതിനിടയിൽ രണ്ടു തവണ തനിക് ആർത്തവം ഉണ്ടായെന്നും ക്ലാരൻ പറയുന്നു.  2,500 പ്രസവങ്ങളില്‍ ഒരെണ്ണം ഇത്തരത്തില്‍ അറിയാതെയുള്ള ഗര്‍ഭമാകാം എന്നാണ് ഡോക്ടർമാര്‍ പറയുന്നത്. Cryptic pregnancy എന്നാണ് ഇതിനെ പറയുക. യുകെയില്‍ മാത്രം ഏതാണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇങ്ങനെ പിറന്നിട്ടുണ്ട്. ക്ലാരൻ ബി ബി സി റേഡിയോയിൽ ആണ് തനിക്കുണ്ടായ ഈ അനുഭവം പങ്കുവെച്ചത്.