ചായ ചൂടാക്കി നൽകാത്തതിന് ദേക്ഷ്യപെട്ടു മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

ചായ ചൂടാക്കി നൽകാത്തതിന് ദേക്ഷ്യപെട്ടു മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. തൃശ്ശൂരിൽ ആണ് സംഭവം. തൃശ്ശൂർ കൈപ്പിള്ളി വീട്ടില്‍ വിഷ്ണു ആണ് ‘അമ്മ ലീലയെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാർ ലീലയെ…

ചായ ചൂടാക്കി നൽകാത്തതിന് ദേക്ഷ്യപെട്ടു മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. തൃശ്ശൂരിൽ ആണ് സംഭവം. തൃശ്ശൂർ കൈപ്പിള്ളി വീട്ടില്‍ വിഷ്ണു ആണ് ‘അമ്മ ലീലയെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാർ ലീലയെ ഉടൻ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 55 ശതമാനത്തോളം പൊള്ളലാണ് ലീലക്ക് ഏറ്റിരിക്കുന്നത്. 

ഇതിനു മുൻപ് പല തവണയും വിഷ്ണു അമ്മയെ ക്രൂരമി ദ്രോഹിക്കാറുണ്ടന്നും ലഹരിക്ക്‌ അടിമയായ ഈ ചെറുപ്പക്കാരനോട് അതിനെ പറ്റി ചോദിക്കാൻ തങ്ങൾക്ക് ഭയമാണെന്നുമാണ് പരിസരവാസികൾ പറയുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ വിഷ്ണുവിനെ ‘അമ്മ കൂലിവേല ചെയ്‌തും നാട്ടുകാരോട് യാചിച്ചു കിട്ടിയ പണം കൊണ്ടും ചികിൽസിച്ചാണ് അസുഖം ഭേതമാക്കിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.