ചിത്രത്തിന്റെ കലാസംവിധായകനാണ് വിഷയം പുറം ലോകത്തെ അറിയിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. നടിയുടെ ധാര്‍ഷ്ട്യമായാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ മാര്‍ട്ടിന്‍ സിനിമയിലേക്കെത്തിയത്. അഞ്ജലി മേനോന്റെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഈ അഭിനേത്രിയെ…

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ മാര്‍ട്ടിന്‍ സിനിമയിലേക്കെത്തിയത്. അഞ്ജലി മേനോന്റെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഈ അഭിനേത്രിയെ എല്ലാവരും തിരിച്ചറിഞ്ഞത്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍, സിദ്ദിഖിന്റെ ഫുക്രി തുടങ്ങിയ സിനിമയിലം പ്രയാഗ മാര്‍ട്ടിന്‍ അഭിനയിച്ചിരുന്നു.

നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പ്രയാഗ. ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് മേക്കപ്പ് മാനെ തല്ലാന്‍ നോക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേഷ്യല്‍ ചെയ്തപ്പോള്‍ കളര്‍ കൂടിപ്പോയതിനെക്കുറിച്ച് സംവിധായകന്‍ ചോദിക്കുന്നതിനിടയിലാണ് നടി മേക്കപ്പ് മാനെതിരെ തിരിഞ്ഞത്. സംഭവം വന്‍ വിവാദമായെന്നാ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഫേഷ്യല്‍ ചെയ്തതില്‍ കളര്‍ കൂടിപ്പോയെന്നും കുറയ്ക്കണമെന്നും നിര്‍ദേശിച്ചത് ചിത്രത്തിന്റെ സംവിധായകനാണ്. എന്നാല്‍ കളര്‍ കുറച്ചാല്‍ സ്‌ക്രീനിലും തന്റെ മുഖത്തെ കളര്‍ കുറയുമോയെന്ന ആശങ്കയിലായിരുന്നു നടിയും അമ്മയും.

 

കളര്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് നടി പരസ്യമായി മേക്കപ്പ് മാനെ തെറി വിളിച്ചത്. കൈ വെയ്ക്കാനും ശ്രമിച്ചിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

 

തനിക്കെതിരെ വിരല്‍ ചൂണ്ടി സംസാരിച്ച നായികയ്‌ക്കെതിരായി മേക്കപ്പ് മാനും പ്രതികരിച്ചു. ഷൂട്ടിങ്ങ് സെറ്റിനെ ഒന്നടങ്കം നിശ്ചലമാക്കിയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. പിന്നീട് മേക്കപ്പ് മാന്‍ താരത്തോട് മാപ്പു പറഞ്ഞ് സംഭവം ഒതുക്കിത്തീര്‍ക്കുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്നത്

ചിത്രത്തിന്റെ കലാസംവിധായകനാണ് വിഷയം പുറം ലോകത്തെ അറിയിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. നടിയുടെ ധാര്‍ഷ്ട്യമായാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്