ചോരയൊലിപ്പിച്ചു കിടന്നയാളെ ആശുപത്രിയിൽ എത്തിച്ചു മനുഷ്യ സ്നേഹത്തിൻറെ ഉദാഹരണമായി കനിഹ

സാംസ്‌കാരിക കേരളമെന്ന് അഭിമാനിക്കുമ്പോഴും റോഡില്‍ സഹായഹസ്തം നീട്ടാതെ കടന്നുപോകുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച വാര്‍ത്ത ഇതിന്റെ മറ്റൊരു രൂപമാണ്. കേരളത്തിലെന്നല്ല ലോകത്തെമ്പാടും വാഹനാപകടങ്ങളില്‍ പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണം…

സാംസ്‌കാരിക കേരളമെന്ന് അഭിമാനിക്കുമ്പോഴും റോഡില്‍ സഹായഹസ്തം നീട്ടാതെ കടന്നുപോകുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച വാര്‍ത്ത ഇതിന്റെ മറ്റൊരു രൂപമാണ്. കേരളത്തിലെന്നല്ല ലോകത്തെമ്പാടും വാഹനാപകടങ്ങളില്‍ പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്നവരില്‍ പലരും ആശുപത്രിയിലെത്തിക്കാന്‍ വൈകുന്നതുകൊണ്ട് കൂടിയാണ് മരണത്തിന് കീഴടങ്ങുന്നത്. വഴിയരികില്‍ ചോരയൊലിച്ച് കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ കടന്നുപോകുന്നവരാണോ നമ്മള്‍ എന്ന് സ്വയം ചിന്തിച്ചാല്‍ തന്നെ ഇത് ബോധ്യമാകും. എന്നാല്‍ അത്തരം സംഭവങ്ങളുടെയെല്ലാം പാപഭാരം കഴുകിക്കളയുകയാണ് കനിഹയെന്ന പ്രമുഖ ചലച്ചിത്രതാരം.

സിനിമ താരങ്ങള്‍ ആകാശത്ത് നില്‍ക്കുന്നവരാണെന്നും മണ്ണില്‍ കഴിയുന്നവരുടെ വേദന കാണാത്തവരാണെന്നും പണ്ടുമുതലെ പാണന്‍മാര്‍ പാടിപറയുന്നതാണ്. എന്നാല്‍ അങ്ങനെയല്ലെന്ന് കൂടി തെളിയിക്കുകയായിരുന്ന കനിഹ. കണ്‍മുന്നില്‍ നടന്ന വാഹനാപകടത്തില്‍ ചോരയൊലിച്ച് കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ ജനക്കൂട്ടം മടിച്ചുനിന്നപ്പോള്‍ കൈത്താങ്ങായി ഓടിയെത്തിയ കനിഹ മലയാളികള്‍ക്ക് പുതിയ മാതൃകയായി.

റോഡില്‍ ജീവന് വേണ്ടി പിടയുന്നവരെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നവരും സെല്‍ഫി എടുത്ത് രസിക്കുന്നവരും കനിഹയെ മാതൃകയാക്കണം. റോഡില്‍ രക്തം വാര്‍ന്ന് കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ കൈ നീട്ടാനും സ്വന്തം കാറിന്റെ വാതില്‍ തുറന്നുകൊടുക്കാനും കനിഹയ്ക്ക് മടിയുണ്ടായിരുന്നില്ല. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ടെന്നെനിക്കറിയില്ല. എന്നാല്‍ എനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചു. മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു സംഭവം. എന്റെ കണ്‍മുന്നില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു. പ്രായം ചെന്ന ഒരാള്‍ പരിക്കേറ്റ് റോഡിലേക്ക് വീണു. ചോരയൊലിക്കാന്‍ തുടങ്ങിയിരുന്നു.

ഒട്ടും താമസമില്ലാതെ തന്നെ ജനക്കൂട്ടം ഓടിയെത്തി. എന്നാല്‍ വന്നവര്‍ വന്നവര്‍ സംഭവം ഒന്ന് നോക്കി കടന്നുപോകുകയായിരുന്നു. കാറുകളും നിര്‍ത്തിയില്ല. ഞാന്‍ അടുത്ത് പോയി നോക്കി. ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍. വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു.

വഴിയരികില്‍ ചോരയൊലിച്ച് കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ കടന്നുപോകുന്നവരില്‍ ഒരാള്‍ക്കെങ്കിലും മാറ്റമുണ്ടാകണമെന്ന ചിന്തയാണ് ഇക്കാര്യം കുറിക്കാന്‍ കാരണമെന്നും കനിഹ പറയുന്നു. എന്തായാലും മാനവ സ്‌നേഹത്തിന്റെ മാതൃകതന്നെയാണ് കനിഹ കാട്ടിയത്. ഒപ്പം സഹജീവികളോട് കരുണകാട്ടത്തവരോട് ഒരു മാറ്റം ഉണ്ടാകണമെന്ന അപേക്ഷയും.

കനിഹയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
Don’t know how many of y’all have had the chance to save a life..I had one today whike returning after dropping Riahi off at school .Right in front of my eyes as I saw two bikes collide and an elderly man fall..All the cars ahead of me slowed down watched and left..As I neared the man who was moved to the side of the road I noticed his left leg completely salvaged..bones broken and popping out and he sitting in a pool of blood.He was losing blood immensely and quickly.I immediately took him in my car to the nearest hospital..what freaked me out was to see him pass out as I kept talking to him..
I Reached the hospital..so so annoyed by our emergency response system..(That’s another story)
Anyways I informed his family and luckily the cops who came were very efficient.The cops appreciated me and told me people dont help in fear of being trapped and blamed and some don’t help simply coz the car will get bloody and soiled..FIR was smoothly filed and he is now receiving treatment.
This incident just shook me up..A reality check right at my face..Im still sort of shaken up but I feel happy I saved his life today..
Just feel like sharing this..may be this will inspire one of you to help when faced with an incident like this.