ജയലക്ഷ്മിക്കിത് രണ്ടാം ജന്‍മം;ട്രെയിനില്‍ കയറുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു

ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പാലത്തിനടിയിലേക്ക് വീണ കോളേജ് വിദ്യാർത്ഥിനി  അത്ഭുതകരമായി രക്ഷപെട്ടു. കോളേജിൽ പോകാൻ വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു പെട്ടന്ന് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. ഒരു നിമിഷം…

ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പാലത്തിനടിയിലേക്ക് വീണ കോളേജ് വിദ്യാർത്ഥിനി  അത്ഭുതകരമായി രക്ഷപെട്ടു. കോളേജിൽ പോകാൻ വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു പെട്ടന്ന് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു.

ഒരു നിമിഷം ശ്വാസം നിലച്ചു പോയി റെയില്‍വേ ജീവനക്കാര്‍ക്ക്. എന്നാല്‍ കീമാന്‍മാര്‍ സമയോചിതമായി പ്രവര്‍ത്തിച്ചതോടെ പെണ്‍കുട്ടി രക്ഷപെടുകയായിരുന്നു. അനങ്ങാതെ തല താഴ്ത്തിക്കിടക്കാനായിരുന്നു കീമാന്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഉടന്‍ തന്നെ സംഭവം കണ്ട് നിന്ന മറ്റൊരു പെണ്‍കുട്ടിയുടെ പിതാവും പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാരും തീവണ്ടിയിലെ യാത്രക്കാരും ബഹളം വച്ചതിനെ തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ തീവണ്ടി ചങ്ങല വലിച്ച്‌ നിര്‍ത്തി. പെട്ടന്ന് തന്നെ ജീവനക്കാർ ഓടിയെത്തി പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്ത് കൂടി പെണ്‍കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.വീണപ്പോൾ ചെറിയ പരുക്കുകൾ സംഭവിച്ച പെൺകുട്ടിയെ  തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.