ജിഗോള” കേരളത്തിലെ സ്ത്രീകള്‍ക്കിടയിലും;ആവശ്യക്കാരിലേറെയും വീട്ടമ്മമാര്‍

അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ കോള്‍ – ഗേള്‍ ജിഗോള സംസ്കാരം ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗളൂരു അടക്കമുള്ള അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാനും ജോലിചെയ്യാനും പോകുന്ന പെന്കുട്ടികള്‍ക്കിടയിലായിരുന്നു ഇത്തരം ഒരു സംസ്കാരം…

അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ കോള്‍ – ഗേള്‍ ജിഗോള സംസ്കാരം ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗളൂരു അടക്കമുള്ള അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാനും ജോലിചെയ്യാനും പോകുന്ന പെന്കുട്ടികള്‍ക്കിടയിലായിരുന്നു ഇത്തരം ഒരു സംസ്കാരം നിലവില്‍ ഉണ്ടായിരുന്നതെങ്കില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുരത്തു വന്നിരുന്നു.

മലയാളി സ്ത്രീകള്‍ക്കിടയില്‍ ജിഗോള സംസ്കാരം പടര്‍ന്നു പിടിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത.മണിക്കൂറുകള്‍ക്കു ആയിരങ്ങള്‍ വില നല്‍കി സെക്‌സിനായി ആണ്‍പിള്ളേരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു എന്നാണ് ഏവരിലും ഞെട്ടലുണ്ടാക്കിയ റിപ്പോർട്ട്.ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന ആണ്കുട്ടികള്‍ക്കിടയില്‍ എസ്‌കോര്‍ട്ട് ബോയ് എന്ന സംസ്കാരവും വ്യാപിക്കുന്നതായി മനസ്സിലാക്കാം.

ഇന്നിപ്പോള്‍ ബംഗളൂരുവും,ചെന്നൈയും ഗോവയും ഒക്കെ കടന്ന് ഈ പാശ്ചാത്യ സംസ്കാരം കേരളത്തിലും വേര് പിടിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.പണ്ട് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് എന്നായിരുന്നു പറയുന്നതെങ്കില്‍ ഇന്ന് യഥാക്രമം അത് ഗേള്‍മേറ്റ് , ബോയ്‌മേറ്റ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. അതായത് സൗഹൃദത്തിനുമപ്പുറം ശാരീരികാവശ്യം നിറവേറ്റുന്ന ആള്‍ എന്നായി നിര്‍വചനം മാറിയിരിക്കുന്നു. ഒരു വിനോദോപാധി എന്ന നിലയിലും ധനസമ്പാദനത്തിനുള്ള മാര്‍ഗം എന്ന നിലയിലുമാണ് പലരും ഈ പണിയ്ക്കിറങ്ങുന്നത്. ഇതിന് ഇടനില നില്‍ക്കുന്ന സ്ത്രീകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.

പക്ഷെ നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിലും കൂടുതലായി ഓണ്‍ലൈന്‍ വഴിയാണ് ഇത്തരം ഏര്‍പ്പാടുകള്‍ കേരളത്തിലടക്കം നടക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.ഇതില്‍ പ്രധാനം “ലൊക്കാന്‍റോ’ എന്ന പരസ്യ വെബ്സൈറ്റ് ആണ്.വെബ്സൈറ്റില്‍ തലസ്ഥാനവും,കൊച്ചിയും അടക്കം എല്ലാ പ്രധാന നഗരങ്ങളിലെയും എസ്കോര്‍ട്ട് സര്‍വ്വീസുകളുടെ നമ്പരുകള്‍ ലഭ്യമാണ്.ആവശ്യക്കാര്‍ക്ക് (പെണ്‍കുട്ടികളായാലും,ആണ്‍കുട്ടികളായാലും) ചിത്രം വാട്‌സ് ആപ്പിലൂടെ കൈമാറുകയാണ് കച്ചവടത്തിന്‍റെ ആദ്യപടി. അതിനുശേഷം ഇടപാടിന് തയ്യാറായി എത്തുന്നവര്‍ക്ക് റേറ്റും ആ തുക അടക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പറുകളും കൈമാറും. ഇങ്ങനെ പോകുന്നു കച്ചവടത്തിന്‍റെ ചടങ്ങുകള്‍.

ഒരു ദിവസത്തേയ്ക്ക്‌ 10000, 5000, 3000 എന്നീ റേറ്റുകളാണ് കോള്‍ ബോയ്‌ ഈടാക്കുന്നത്. ഇതിന്‌ ഇടപാട്‌ നിൽക്കാൻ ധാരാളം ഇടനിലക്കരുമുണ്ട്. ആണ്‍പിള്ളേരെ സെക്സിനായി ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യുന്നതില്‍ ഏറെയും വീട്ടമ്മമാരാണെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്താല്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്,സമയത്ത് ഇവര്‍ എത്തുന്നു.ജോലി കഴിഞ്ഞ് ഇവര്‍ മടങ്ങുമ്പോള്‍ ബുക്കിംഗ് തുകക്ക് പുറമേ ടിപ്പും കൊടുക്കുന്നവരുണ്ടെന്നും ചില അനുഭവസ്ഥര്‍ പറയുന്നു.

കേരളത്തില്‍ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം, വര്‍ക്കല ബീച്ചുകളില്‍ ജിഗോളകള്‍ക്ക് ധാരാളമുണ്ട്. മലയാളികളായ കോല്‍ ബോയിസ്നെ തേടിയെത്തുന്ന മദാമ്മമാരും കുറവല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ആലുവയില്‍ അറസ്റ്റിലായ പെണ്‍വാണിഭ സംഘവും ഇടപാടുകാരെ കണ്ടെത്തിയിരുന്ന “ലൊക്കാന്‍റോ’ എന്ന വെബ്‌സൈറ്റ് വഴിയായിരുന്നു.വെബ്‌സൈറ്റു വഴി യുവതികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ഇത്തരത്തില്‍ സംഘം പലര്‍ക്കും കാഴ്ചവച്ചിരുന്നതായി കണ്ടെത്തി. വെബ്‌സൈറ്റു വഴിയുള്ള ഇടപാടുകളായതിനാല്‍ സംഘത്തിനു രാജ്യാന്തര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായും സംശയമുണ്ട്.

വർഷങ്ങൾക്കു മുൻപും ലൊക്കാന്റോയ്ക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതു വഴിയുള്ള പെൺവാണിഭങ്ങൾ പിടിച്ചിരുന്നുവെങ്കിലും നിയന്ത്രിക്കാൻ വേണ്ട സംവിധാനം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.ലൊക്കാന്റോ രാജ്യാന്തരതലത്തിൽ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റായാതിനാൽ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്.

ഒരു വര്‍ഷം 40000 കോടി രൂപയുടെ സെക്‌സ് ബിസിനസ്സാണ് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്‌പോണ്‍സര്‍ ചെയ്ത് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ 69.8 ശതമാനം പേരും ആദ്യ തവണ ബന്ധപ്പെട്ടത് 18 വയസ്സിന് മുമ്പായിരുന്നു. 41.35 ശതമാനം 16 വയസ്സിന് മുമ്പെയും. സ്ഥിതി വളരെ ഗുരുതരമാണെന്നാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.