ജിഷ ആരെയോ ഭയപ്പെട്ടിരുന്നു; പലപ്പോഴും ഞങ്ങളുടെ ചോദ്യങ്ങളിൽ നിന്നും അവൾ ഒഴിഞ്ഞുമാറി ! ജിഷയുടെ മരണ ശേഷം രാജേശ്വരിയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണയിടപാടും ഹവാലയും !

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകന് വധശിക്ഷ വിധിച്ചെങ്കിലും നിഗൂഡതകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് സഹപാഠികളായിരുന്നവര്‍ പറയുന്നത്. ജിഷയുടെ കൊലപതാകം വെറുമൊരു കേസായി പോകേണ്ടതായിരുന്നു. എന്നാല്‍ എറണാകുളം ലോകോളജിലെ സഹപാഠികളാണ് ജിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്…

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകന് വധശിക്ഷ വിധിച്ചെങ്കിലും നിഗൂഡതകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് സഹപാഠികളായിരുന്നവര്‍ പറയുന്നത്. ജിഷയുടെ കൊലപതാകം വെറുമൊരു കേസായി പോകേണ്ടതായിരുന്നു. എന്നാല്‍ എറണാകുളം ലോകോളജിലെ സഹപാഠികളാണ് ജിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുന്നത്.

അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ച ശേഷം ജിഷയുടെ കൂട്ടുകാരായിരുന്നവര്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും യഥാര്‍ഥ കൊലയാളി ഇനിയും നിയമത്തിന്റെ നോട്ടത്തിന് പുറത്താണ്. ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ അന്ന് കേസന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സിഐയെ നേരില്‍ക്കണ്ട് സംസാരിച്ച കാര്യം അന്ന് ആക്ഷന്‍കമ്മിറ്റിയെ നയിച്ച ഷാജഹാന്‍ ഓര്‍ത്തെടുത്തു. ജിഷ മരിച്ചുകിടക്കുന്ന കാര്യം അമ്മ രാജേശ്വരി കണ്ടത് വീടിന്റെ ജനാലയിലൂടെയാണ് എന്നായിരുന്നു സിഐ അന്ന് എന്നോട് പറഞ്ഞത്.

പക്ഷേ, വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിഷയുടെ കൈവശം ഒരു പെന്‍ ക്യാമറ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനെക്കുറിച്ച് പിന്നൊന്നും പറഞ്ഞു കേട്ടില്ല. തലയിണക്ക് ചുവട്ടില്‍ വാക്കത്തി സൂക്ഷിച്ചിരുന്ന ജിഷയ്ക്ക് ഇത്തരമൊരു അനുഭവം വന്നതെങ്ങനെയെന്നും മനസിലാക്കാനാകുന്നില്ല.

വീടിന് പുറത്ത് മഴയും വെയിലുമേറ്റ് കിടന്നിരുന്ന ചെരുപ്പില്‍ നിന്നാണ് ജിഷയുടെ രക്തത്തിന്റെ അംശം കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ഈ പൊരുത്തക്കേടുകള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. ജിഷ ആരെയൊക്കെയോ ഭയപ്പെട്ടിരുന്നതായി കൂട്ടുകാര്‍ പറയുന്നു. പലപ്പോഴും ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോഴെല്ലാം അവള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ജിഷയ്‌ക്കൊപ്പം പഠിച്ചിരുന്നവര്‍ എല്ലാവരും ഇന്ന് അഭിഭാഷകരാണ്.

അതേ സമയം തന്നെ ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേസിന്റെ തുടക്കം മുതല്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

ഒന്നാം അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ കൊണ്ടു അലക്ഷ്യമായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തിയില്ല. നിയമം ലംഘിച്ചു രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചു. വീട്ടില്‍നിന്നു കരച്ചില്‍ കേട്ടെന്നു പറഞ്ഞ യുവതികളുടെ മൊഴി ഗൗരവമായെടുത്തില്ല. മഴ മാറിയപ്പോള്‍ വീടിനു പുറകിലൂടെ മഞ്ഞവസ്ത്രം ധരിച്ച വെളുത്ത ഒരാള്‍ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി കൊടുത്തതിലും അന്വേഷണം നടന്നില്ല. 2016 ഏപ്രില്‍ 28നാണ് വിദ്യാര്‍ഥിനി കൊലപ്പെട്ടത്. പൊലീസ് അടുത്ത ദിവസം വൈകിട്ടാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടു നാലു ദിവസം കഴിഞ്ഞാണു കനാലില്‍നിന്നു ചെരുപ്പ് കണ്ടെടുക്കുന്നത്.

വിദ്യാര്‍ഥിനിയുടെ അമ്മ, മകളെ കൊന്ന വ്യക്തിയെന്നു പരസ്യമായി ആരോപിക്കുകയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സാബുവും, സാബുവിന്റെ വീട്ടില്‍ വന്ന പുറംനാട്ടുകാരനായ ഓട്ടോഡ്രൈവറുമാണു ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികള്‍. കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന സംശത്തിനു കാരണം തൊണ്ടിമുതല്‍ കണ്ടെടുക്കാനുണ്ടായ കാലതാമസമാണ്. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ.സെയ്തു മുഹമ്മദാലി, ഇസ്മായില്‍ പള്ളിപ്രം, അമ്പിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ അലി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ് എന്നിവര്‍ ആരോപിച്ചു.

ഭരണം മാറിയതോടെ പുതിയ അന്വേഷണ സംഘം വന്നു. എന്നാല്‍ ആദ്യസംഘത്തിന്റെ കൃത്രിമ തെളിവുകള്‍ തൊണ്ടിമുതലുകളില്‍ നിന്നു നീക്കം ചെയ്യാതിരുന്നതിനാല്‍ അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആദ്യസംഘം കണ്ടെത്തിയ ചെരുപ്പ് തെളിവാക്കി പ്രതിയെ അറസ്റ്റ് ചെയ്തു. ഗുരുതരമായ വീഴ്ച വരുത്തിയ ഒന്നാം അന്വേഷണ സംഘത്തിനെതിരെ അന്വേഷണം ഉണ്ടായിട്ടില്ല. രണ്ടാം സംഘവും കേസ് അട്ടിമറിച്ചതോടെ പെണ്‍കുട്ടിക്കു നീതി നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണു പിതാവ് പുനരന്വേഷണത്തിനു കോടതിയെ സമീപിച്ചത്.

കേസില്‍ ഹാജരാകുന്നതിന്റെ തലേദിവസം പിതാവിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതുവഴി പിതാവിനും അനുമതി ലഭിക്കാത്തതിനാല്‍ ആക്ഷന്‍ കൗണ്‍സിലിനും വിചാരണക്കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കാനായില്ല. നിലവില്‍ ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷിച്ച അനാറുല്‍ ഇസ്‌ലാം എവിടെയാണെന്നു വ്യക്തമല്ല. കുറ്റകൃത്യം നടന്ന ദിവസം മുതല്‍ അറസ്റ്റ് ചെയ്യുന്നതു വരെ പ്രതി എവിടെയായിരുന്നുവെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല. ഈ കാലയളവില്‍ അമീറിന്റെ ഉമിനീരു പൊലീസ് കൃത്രിമ തെളിവിനു വേണ്ടി ശേഖരിച്ചിരുന്നുവോയെന്നു അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നവാസിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ:

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നത് ജോമോന്‍ പുത്തന്‍പുരക്കലാണ്. ജിഷയുടെ പിതാവ് പാപ്പുവല്ല, തങ്കച്ചനാണെന്ന് ജോമോന്‍ ആരോപിച്ചിരുന്നു. ഒന്നോ രണ്ടോ ദിവസം ഇക്കാര്യം വിളിച്ച് കൂവി നടന്ന ജോമോന്‍ പിന്നീട് ഒരക്ഷരം ഇതിനെക്കുറിച്ച് മിണ്ടിയിട്ടില്ല . ജിഷയുടെ മരണം കൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയത് ജിഷയുടെ അമ്മയും, സഹോദരിയും മാത്രമല്ല. ജോമോന്‍ പലരെയും വിരട്ടിയും, സല്ലപിച്ചും ലക്ഷങ്ങള്‍ ഉണ്ടാക്കി.

വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോന്‍ അഛനെയും, സഹോദരനെയും മഴു കൊണ്ട് വെട്ടി നുറുക്കി നാടുവിട്ട് പലയിടങ്ങളിലായി താമസിക്കുന്ന ജോമോന്‍ ജിഷയുടെ മരണശേഷം നടത്തിയത് ഇരുപതിലധികം വിദേശയാത്രകളാണെന്നും നവാസ് വെളിപ്പെടുത്തുന്നു.ഇതൊന്നും കൂടാതെ പാപ്പുവിനെ പലര്‍ക്കും പരിചയപ്പെടുത്തി സഹതാപ തരംഗമുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി . രാജേശ്വരിയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണയിടപാടും ഹവാല ഇടപാടും നടത്തി ജോമോന്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു. പാപ്പുവിന്റെ പേരില്‍ അയാള്‍ പോലും അരിയാതെ അക്കൗണ് തുടങ്ങി വിദേശത്ത് നിന്നും ലക്ഷങ്ങള്‍ സ്വന്തമാക്കി. പാപ്പുവിന്റെ മരണശേഷമാണ് ഈ അക്കൗണ്ട് പോലും പുറംലോകം അറിഞ്ഞത്. ഇതിന് പാപ്പുവിന് പ്രതിഫലം വയര്‍ നിറയെ മദ്യവും -ആഹാരവും, പിന്നെ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലും, ചില സര്‍ക്കാര്‍ ഗസ്റ്റ് / റെസ്റ്റ് ഹൗസുകളിലും ഉറക്കവും .

ജിഷയുടെ മരണശേഷം നടന്ന മൂന്ന് മരണങ്ങളിലും നവാസ് സംശയമുണര്‍ത്തുന്നു. ഈ മരണങ്ങളൊന്നും തന്നെ സ്വാഭാവികമല്ലയെന്നു തന്നെ നവാസ് വെളിപ്പെടുത്തുന്നു. നടന്ന മൂന്ന് മരണങ്ങളിലും ദുരൂഹത ഒളിഞ്ഞിരിരിക്കുന്നു. ഇതില്‍ ആദ്യത്തേത് ജിഷയുടെ കൊലക്കേസില്‍ മഹസര്‍ സാക്ഷിയായിരുന്ന സാബുവിന്റെ തൂങ്ങിമരണമാണ്. ഇതി തൂങ്ങി മരണമോ അതോ കൊലപാതകമോ. ഇതാണ് ചോദ്യം. രണ്ടാമത്തേത് രാജേശ്വരിയുടെ ജീവിതം നന്നായി അറിയാവുന്ന തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഉറങ്ങാന്‍ കിടന്നിട്ട് ഉണരാതെ മരിച്ചത് . ഇത് സ്വാഭാവികമോ.. രഹസ്യങ്ങളുടെ കലവറയായ സ്ത്രീയുടെ മരണത്തിലും ഇല്ലേ ഒരു അസ്വഭാവികത . മൂന്നാമത്തേത് മരുന്നിനു പോലും പണമില്ലാത്ത പാപ്പു വഴിയരികില്‍ മരിച്ചു കിടന്നത്. ആ സമയത്തും പോക്കറ്റില്‍ 3700 രൂപയും അക്കൗണ്ടില്‍ 5 ലക്ഷം രൂപയും. ഇതിലും ഇല്ലേ ഒരു ദുരൂഹത .

ജിഷ കൊല്ലപ്പെട്ടപ്പോള്‍ അടിപാവാട പോലും ശ്രദ്ധിക്കാതെ ഓടി നടന്നും, വരുന്നവരെ കെട്ടിപിടിച്ചും കരഞ്ഞ്, ചാനല്‍കാരെ കാണുമ്പോള്‍ രണ്ട് തോര്‍ത്തില്‍ മൂക്കള പിഴിഞ്ഞ് കരഞ്ഞ രാജേശ്വരിയും, മൂത്ത മകളും പാപ്പുവിന്റെ മരണത്തില്‍ ഒരു തുള്ളി ”സവാള കണ്ണീര് ‘ പോലും ഒഴിച്ചില്ല .പാപ്പുവിനെ വണ്ടികയറ്റികൊല്ലുമെന്ന ജോമോന്റെ ഭീഷണികളും നവാസ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ഇനി ജിഷയുടെ കുടുംബത്തില്‍ അവശേഷിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവനും നഷ്ടപ്പെട്ടേക്കാം. അവര്‍ കൊല്ലപ്പെട്ടേക്കാമെന്നും നവാസ് സൂചിപ്പിക്കുന്നു.

2016 ഏപ്രില്‍ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്നാട്കേരളാ അതിര്‍ത്തിയില്‍നിന്നാണു പൊലീസ് പിടികൂടുന്നത്. ജിഷ കൊല്ലപ്പെടുന്നത് ശരീരത്തില്‍ ആഴത്തിലേറ്റ കത്തി ഉപയോഗിച്ചുള്ള കുത്തേറ്റാണെന്നും, ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നാണെന്നുമാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇത്തരത്തില്‍ കൊലപാതകം നടത്തുന്നത് അ്ന്യസംസ്ഥാന തൊഴിലാളികളുടെ രീതിയല്ല.

പ്രത്യേകിച്ചു അസം സ്വദേശികളായ അക്രമികള്‍ തലയ്ക്ക് അടിച്ചോ, കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചോ ആണ് കൊലപാതകം നടത്താറുള്ളത്. ഈ രീതിക്കു വ്യത്യസ്തമായാണ് അമീറുകള്‍ ജിഷയെ കൊലപ്പെടുത്തിയത്. കേസില്‍ കുറുപ്പുംപടി സ്റ്റേഷന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയാണോ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം.

പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച അപാകതകളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു ആ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത് വരുത്താന്‍ തക്ക വിധത്തില്‍ ഇടപെടാന്‍ ശേഷിയുള്ള ആളാണോ അമീര്‍ ഉള്‍ ഇസ്ലാം എന്നതും സംശയമായി നിലനില്‍ക്കുന്നു. അസമയത്ത് ,അതായത് സമയ പരിധി അവസാനിച്ചതിന് ശേഷവും ശ്മശാനം ഉപയോഗിക്കാന്‍ മാത്രം സ്വാധീന ശേഷിയുള്ള വ്യക്തിയാണോ അമീര്‍ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാകുന്നു.

കടപ്പാട്: മലയാളി വാർത്ത