ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയന്നിരുന്നത് …… പേടിച്ചു വിറച്ചു !!!

ഒരു അഭിനയത്രി എന്നതിലുപരി നാം ഏവരും കൂടുതൽ ഇഷ്ടപ്പെടുന്നത് ഒരു അവതാരകയുടെ റോളിൽ നൈല ഉഷ എത്തിയപ്പോഴാണ് . ഒരു താര ജാഡയും ഇല്ലാതെ തന്നെ ഏൽപ്പിച്ച ജോലി വളരെ മനോഹരമായി അവതരിപ്പിക്കാൻ നൈല ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്…

ഒരു അഭിനയത്രി എന്നതിലുപരി നാം ഏവരും കൂടുതൽ ഇഷ്ടപ്പെടുന്നത് ഒരു അവതാരകയുടെ റോളിൽ നൈല ഉഷ എത്തിയപ്പോഴാണ് . ഒരു താര ജാഡയും ഇല്ലാതെ തന്നെ ഏൽപ്പിച്ച ജോലി വളരെ മനോഹരമായി അവതരിപ്പിക്കാൻ നൈല ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ട് .

മിനി സ്‌ക്രീനിലൂയോടെയാണ് പ്രേക്ഷക മനസിൽ ചേക്കേറാൻ നൈല ഉഷയ്ക്ക് വേഗം സാധിച്ചത് .മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മിനിറ്റ് ടു വിൻ ഇറ്റ് എന്ന പരിപാടിയുടെ അവതാരകയാണ് മിനി സ്‌ക്രീനിലേക്കുള്ള നൈലയുടെ അരങ്ങേറ്റം .

അവതാരക വേഷത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നിരവധി പേരുണ്ട്. മിനി സ്‌ക്രീനിലും ചാനല്‍ പരിപാടികളുമായി നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് നൈല ഉഷ സിനിമയില്‍ മുഖം കാണിച്ചത്. മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലെ നായികയായാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. മികച്ചൊരു ആര്‍ ജെ കൂടിയാണ് ഈ താരം.

പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. കോഴിക്കോട്ടുകാരുടെ സ്വന്തം കളക്ടര്‍ ബ്രോ തിരക്കഥയെഴുതിയ ദിവാന്‍ജിമൂല ഗ്രാന്റ്പ്രിക്‌സില്‍ നായികയായെത്തിയത് നൈല ഉഷയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയിലെ അനുഭവങ്ങള്‍ നൈല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്.

ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന താരം ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സിലൂടെയാണ് താരം തിരിച്ചുവരുന്നത്.

കോര്‍പ്പറേഷന്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല എത്തുന്നത്. അഭിനയ ജീവിതത്തിലെ അല്ല ജീവിതത്തിലെ തന്നെ വലിയ സാഹസങ്ങളിലൊന്നാണ് ഈ സിനിമയ്ക്ക് വേണ്ടി ചെയ്തതെന്ന് അവര്‍ പറയുന്നു.

ഏറ്റവും കൂടുതൽ ഭയക്കുന്നത് 

ഇതുവരെയുള്ള ജീവിതത്തില്‍ ഏറെ പേടിച്ചിരുന്നൊരു കാര്യമായിരുന്നു ഡ്രൈവിങ്. സ്‌കൂട്ടറോടിക്കാന്‍ പേടിച്ചിരുന്ന താരത്തിന് ഈ സിനിമയ്ക്ക് വേണ്ടി അത് മാറ്റി വെക്കേണ്ടി വന്നു.

സ്‌കൂട്ടറോടിക്കുന്ന രംഗങ്ങള്‍ ഏറെ പേടിച്ചാണ് പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞാലും പേടിയുള്ളതിനാല്‍ നിരവധി ടേക്കുകളെടുത്താണ് ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു.