ജോലി കഴിഞ്ഞു കൂലി ചോദിച്ചാല്‍ മുഖം മാറും !!!!

സ്രിന്ദ എന്നു പറഞ്ഞാല്‍ തന്നെ വ്യത്യസ്തതയാണ്. ഓരോ സിനിമയിലും ഓരോ രീതിയിലാണ് സ്രിന്ദയെ കാണാന്‍ കഴിയുക. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നായികയാണ് സ്രിന്ദ.  തന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ നൂറു ശതമാനം അര്‍പ്പണ ബോധത്തോടെ ചെയ്യാന്‍ സ്രിന്ദ…

സ്രിന്ദ എന്നു പറഞ്ഞാല്‍ തന്നെ വ്യത്യസ്തതയാണ്. ഓരോ സിനിമയിലും ഓരോ രീതിയിലാണ് സ്രിന്ദയെ കാണാന്‍ കഴിയുക. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നായികയാണ് സ്രിന്ദ.  തന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ നൂറു ശതമാനം അര്‍പ്പണ ബോധത്തോടെ ചെയ്യാന്‍ സ്രിന്ദ പരിശ്രമിക്കാറുമുണ്ട്. പക്ഷേ ആ അര്‍പ്പണ ബോധം കാശു തരുന്ന കാര്യത്തില്‍ പലരും കാണിക്കാറില്ലെന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സ്രിന്ദ ഇക്കാര്യം തുറന്നു പറയുന്നത്. ചെയ്ത ജോലിയുടെ പ്രതിഫലം ചോദിക്കുമ്ബോള്‍ കാശ് കടം ചോദിക്കുന്ന പോലെയാണ് പലരുടെയും മനോഭാവം. മുഖം കടന്നല്‍ കുത്തേറ്റത് പോലെ ആവാറുണ്ട്. സ്ത്രീ ആയതുകൊണ്ടാവാം ചിലര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. അവള്‍ക്കെന്തെങ്കിലും കൊടുത്താല്‍ മതിയെന്നാണ് അവരുടെ കാഴ്ചപ്പാട്. അതല്ലാതെ സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. 
പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് വലിയ പ്രശ്നമുള്ള മേഖലയായാണ് സിനിമയെന്ന് തോന്നും. അത്തരം അനുഭവങ്ങള്‍ ഇല്ല എന്നുവേണം പറയാന്‍. സിനിമയിലെത്തിയിട്ട് വര്‍ഷം കുറച്ചായെങ്കിലും ഇതുവരെ ഒരു സംഘടനയിലും അംഗമായിട്ടില്ല. സിനിമയിലെ പുതിയ വനിതാ കൂട്ടായ്മയെക്കുറിച്ച്‌ അറിഞ്ഞത് ഫേസ്ബുക്കിലൂടെയാണ്. വനിയാ സംഘടന നല്ലൊരു ഇനിഷ്യേറ്റീവാണ്. സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിച്ചാല്‍ കുറേയേറെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും സ്രിന്ദ അഭിമുഖത്തില്‍ പറയുന്നു.