ഞാനും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ട്, പക്ഷെ തളരാതെ സ്ത്രീകള്‍ക്ക് വേണ്ടി ഒടുവില്‍ അവള്‍ ചെയ്തത്

ഗ്ലാസ്റ്റോസ്:ബിയാട്രിസ് കാര്‍വല്‍ഹോ എന്ന സ്‌കോട്ട്‌ലന്‍റ് വിദ്യാര്‍ഥിനി ലൈംഗിക അതിക്രമം തടയാന്‍ ടെക് വഴി ഉണ്ടാക്കി രംഗത്ത് വന്നിരിക്കുകയാണ്. സംവിധാനം പ്രവർത്തിക്കുന്നത് കയ്യിൽ ധരിക്കുന്ന റിസ്റ്റ്ബാൻഡിന്റെയും സ്മാർട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ്. തനിക്ക് നേരെയുണ്ടാകുന്ന ഇത്തരം ലൈംഗീക അതിക്രമങ്ങള്‍  പലരും പറയാറില്ല. നിറം…

ഗ്ലാസ്റ്റോസ്:ബിയാട്രിസ് കാര്‍വല്‍ഹോ എന്ന സ്‌കോട്ട്‌ലന്‍റ് വിദ്യാര്‍ഥിനി ലൈംഗിക അതിക്രമം തടയാന്‍ ടെക് വഴി ഉണ്ടാക്കി രംഗത്ത് വന്നിരിക്കുകയാണ്. സംവിധാനം പ്രവർത്തിക്കുന്നത് കയ്യിൽ ധരിക്കുന്ന റിസ്റ്റ്ബാൻഡിന്റെയും സ്മാർട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ്. തനിക്ക് നേരെയുണ്ടാകുന്ന ഇത്തരം ലൈംഗീക അതിക്രമങ്ങള്‍  പലരും പറയാറില്ല.

നിറം മാറുന്ന റിസ്റ്റ് ബാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്  ഹൈടെക്ക് സംവിധാനത്തോെടയാണ്. ഒരു പെൺകുട്ടി അപകടത്തിലായ നിമിഷം മുന്നറിയിപ്പ് സന്ദേശം സുഹൃത്തുക്കൾക്കും പ്രദേശത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വരെ കൈമാറാൻ ഈ സംവിധാനം വഴി കഴിയും.

പെൺകുട്ടിക്ക് അപകട സൂചന ലഭിച്ചാല്‍ കയ്യിലെ ഡിവൈസിൽ രണ്ടു തവണ ടാപ് ചെയ്താൽ ആപ്പ് വഴി മുന്നറിയിപ്പ് സന്ദേശം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറും. ഒരിക്കൽ മാനഭംഗത്തിനിരയായതോടെയാണ് ബിയാട്രിസ് കാർവാൽഹോ  പുതിയ സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

റിസ്റ്റ്‌ബാൻഡ് ബന്ധിപ്പിച്ചിരിക്കുന്നത് ലക്സ് ആപ്പുമായാണ് , പൊതുചടങ്ങുകൾക്കിടെ മാനഭംഗത്തിനിരയാകുന്ന പെൺകുട്ടികളെ സഹായിക്കാൻ ഈ ഇത് ഉപകാരപ്പെടുമെന്നാണ് ബിയാട്രിസിന്‍റെ വാദം.