ഞാൻ അവളുടെ അമ്മയാണ്. എന്റെ കുഞ്ഞിനെ ഞാൻ തള്ളുകയും കൊല്ലുകയും ചെയ്യും. ചോദിക്കാൻ നിങ്ങളാരാ?

ആലപ്പുഴയിൽ ഒന്നരവയസുകാരിയുടെ മരണം നൽകിയ മുറിപ്പാട് കേരളക്കരയുടെ മനസ്സിൽ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ആ പൊന്നോമനയെ കൊന്നത് സ്വന്തം ‘അമ്മ തന്നെ ആണെന്നറിഞ്ഞപ്പോൾ കേരളം ഒന്നാകെ നടുങ്ങി പോയി. ഒരിക്കൽ ആ പൊന്നോമനയുടെ മുഖം…

ആലപ്പുഴയിൽ ഒന്നരവയസുകാരിയുടെ മരണം നൽകിയ മുറിപ്പാട് കേരളക്കരയുടെ മനസ്സിൽ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ആ പൊന്നോമനയെ കൊന്നത് സ്വന്തം ‘അമ്മ തന്നെ ആണെന്നറിഞ്ഞപ്പോൾ കേരളം ഒന്നാകെ നടുങ്ങി പോയി. ഒരിക്കൽ ആ പൊന്നോമനയുടെ മുഖം കണ്ടവരാരും അവളെ മറക്കില്ല. അത്രക്കും ഐശ്വര്യവും കുസൃതിയും നിറഞ്ഞതായിരുന്നു ആ കുരുന്നിന്റെ മുഖം.  എന്നാൽ സ്വന്തം അമ്മയുടെ കൈകളാൽ കൊല്ലപ്പെടാനായിരുന്നു ആ കുരുന്നിന്റെ വിധി. ‘അമ്മ ആതിരയുടെ ക്രൂര മർദനം മൂലമാണ് ആ പിഞ്ചോമന മരിച്ചത്. ഈ അവസരത്തിൽ ‘അമ്മ ആതിരയെ പറ്റി ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് നാട്ടുകാരിൽ നിന്നും പരിസരവാസികളിൽ നിന്നും പുറത്തു വരുന്നത്.

കുഞ്ഞിനെ പ്രസവിച്ചു 60 ദിവസങ്ങൾ പൂർത്തിയാകും മുൻപ് തന്നെ ആതിര കുഞ്ഞിനെ ക്രൂരമായി മർദിക്കാൻ തുടങ്ങിയിരുന്നു. രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ മർദനം ഏറ്റതിന്റെ പാടുകൾ കണ്ടതിനെ തുടർന്ന് ആതിരയുടെ ഭർത്താവിന്റെ ‘അമ്മ പോലീസിൽ പരാതി പെട്ടിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിൽ ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ തിരിച്ചു ഭർത്താവിന്റെ വീട്ടിലെത്തിയതിനു ശേഷവും ആതിര കുഞ്ഞിനോടുള്ള ക്രൂരതകൾ തുടർന്ന്. ആളുകളുടെ പ്രത്യക്ഷമായും പരോക്ഷമായും പലതവണ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നാണ് അയൽവാസികൾ നൽകിയ മൊഴി.

എത്ര ഉപദ്രവിച്ചാലും ആ കുരുന്നു അമ്മയെന്ന് വിളിച്ചു കരഞ്ഞുകൊണ്ട് ആതിരയുടെ അടുക്കൽ തന്നെ എത്തുമായിരുന്നുവെന്നും അപ്പോഴെല്ലാം അവൾ കുഞ്ഞിനെ ആട്ടി പായിക്കാറുണ്ടായിരുന്നുവെന്നും സാക്ഷികൾ പറയുന്നു. ഇത് കണ്ട ആതിരയെ ആരെങ്കിലും ചോദ്യം ചെയ്താൽ ഇത് ഞാൻ പ്രസവിച്ച എന്റെ കുഞ്ഞാണെന്നു, ചോദിക്കാൻ വരാൻ നിങ്ങൾ ആരാണെന്നുമായിരുന്നു ആതിരയുടെ മറുപടി. ഈ മറുപടി ഇഷ്ടപ്പെടാതെ അയൽക്കാർ പിന്നീട് പ്രശ്നങ്ങളിൽ ഇടപെടാറില്ലായിരുനെന്നും പറയുന്നു.