ടാറ്റു നീക്കം ചെയ്ത യുവതിയുടെ കൈയ്യില്‍ ദ്വാരങ്ങള്‍

ലേസര്‍ ഉപയോഗിച്ച്‌ ടാറ്റു നീക്കം ചെയ്ത ടോണി ഗോര്‍ഡന്‍ എന്ന യുവതിയുടെ കൈയ്യില്‍ ദ്വാരങ്ങള്‍ രൂപപ്പെട്ടു. തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ ടോണി തന്നെയാണ് ചിത്രങ്ങള്‍ സഹിതം പങ്കുവച്ചത്. അതിഭീകരമായ അവസ്ഥയാണ് ഇതെന്ന് ഇവര്‍…

ലേസര്‍ ഉപയോഗിച്ച്‌ ടാറ്റു നീക്കം ചെയ്ത ടോണി ഗോര്‍ഡന്‍ എന്ന യുവതിയുടെ കൈയ്യില്‍ ദ്വാരങ്ങള്‍ രൂപപ്പെട്ടു. തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ ടോണി തന്നെയാണ് ചിത്രങ്ങള്‍ സഹിതം പങ്കുവച്ചത്.

അതിഭീകരമായ അവസ്ഥയാണ് ഇതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ലേസര്‍ ചികിത്സയിലൂടെ ടാറ്റു നീക്കം ചെയ്യുന്നത് വളരെയധികം അപകടമുണ്ടാക്കിയേക്കാം എന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്‍വിസിബിള്‍ ഇങ്ക് ഉപയോഗിച്ച്‌ ടാറ്റു നീക്കം ചെയ്യുന്നത് വളരെ സൂരക്ഷിതമാണെന്ന വാദവും ഉണ്ട്.ലേസര്‍ ചികിത്സയിലൂടെ ടാറ്റു നീക്കം ചെയ്യുന്നത് കൃത്യമായില്ലെങ്കില്‍ അത് നീക്കം ചെയ്ത ഭാഗത്ത് വലിയ ദ്വാരങ്ങള്‍ ഉണ്ടാകും. ഇരുപതിനായിരം രൂപ ചെലവഴിച്ചാണ് ടോണി തന്റെ ടാറ്റു നീക്കം ചെയ്തത്.ടാറ്റു നീക്കം ചെയ്യുമ്ബോള്‍ വേദനിക്കുമെന്ന് ചിന്തിച്ചിരുന്നു എങ്കിലും വേദനിക്കുന്നതിലും അപ്പുറം പുകച്ചില്‍ അനുഭവപ്പെടുന്ന അനുഭവമാണ് തനിക്കുണ്ടായതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അത് ആ നിമിഷത്തെ മാത്രം അനുഭവമായിരിക്കും എന്നാണ് ആദ്യം ചിന്തിച്ചത് എന്നാല്‍ ഓരോ നിമിഷവും കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

കൈളിലെ ടാറ്റു നീക്കം ചെയ്തതിനു ശേഷം കൈകള്‍ ചുവന്നു തടിച്ചുവരുന്ന അനുഭവം ഉണ്ടായതായി ഇരുപത്തിയാറുകാരനായ ജോണ്‍ വെസ്റ്റബേയും പറയുന്നു. ടാറ്റു നീക്കം ചെയ്ത ഭാഗം വലിയ ദ്വാരമായി മാറി. പിന്നീട് ഒരിക്കലും തന്റെ കൈകളിലേയ്ക്ക് നോക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ല. അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത്.ലേസര്‍ ഉപയോഗിച്ച്‌ ടാറ്റു റിമൂവ് ചെയ്യുന്നതിന് മുമ്ബ് അത് സുരക്ഷിതവും പ്രൊഫഷനലുമാണോ എന്ന് കൃത്യമായി അന്വേഷിക്കണം എന്ന് ഇവര്‍ പറയുന്നു.