ടിക്ക് ടോക്ക് താരങ്ങൾക്ക് ഒരു സന്തോഷ വാർത്ത; ടിക് ടോക് നിരോധനം പിൻവലിച്ചു

ടിക് ടോക് നിരോധനം നീക്കി. ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ അശ്ലീലവും, ലൈംഗികച്ചുവയുള്ളതുമായ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനി അഭിഭാഷകൻ ഐസക്ക് മോഹൻലാലിന്റെ…

ടിക് ടോക് നിരോധനം നീക്കി. ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ അശ്ലീലവും, ലൈംഗികച്ചുവയുള്ളതുമായ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനി അഭിഭാഷകൻ ഐസക്ക് മോഹൻലാലിന്റെ വാദവും, അമിക്കസ് ക്യൂറി അരവിന്ദ് ദത്താറിന്റെ വാദവും അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. Tiktok നിരോധിക്കാൻ കാരണമായി കോടതി ചൂണ്ടിക്കാണിച്ച കാര്യങ്ങളിലെല്ലാം കൃത്യമായ നടപടികൾ സ്വീകരിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

നിയമപരമായി ആപ്പ് ഉപയോഗിക്കുന്നവരുടെ ഭരണഘടന അവകാശമായ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും, പൂർണ്ണമായും നിരോധിക്കുന്നത് ഒരു പരിഹാരമാർഗ്ഗമല്ലെന്നും അമിക്കസ് ക്യൂറിയും വ്യക്തമാക്കി. ആപ്പ് വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാകും