ടെലിവിഷനിൽ ഉത്തമഭാര്യയായി അഭിനയിച്ചാൽ മാത്രം പോരാ. ഭാര്യയായി ജീവിക്കുകയും കൂടി വേണം. തുറന്നുപറഞ്ഞു റോയിസ്.

ഗായികയും നടിയും അവതാരികയുമായ റിമിയും ബിസിനസ് കാരനായ ഭർത്താവു റോയിസും തമ്മിൽ വേർപിരിയുന്നുവെന്ന് വാർത്ത ഞെട്ടലോടെയാണ് ആരാധകസമൂഹം കേട്ടത്. മുന്പും നിരവധി താരങ്ങൾ വിവാഹമോചിതരായിട്ടുണ്ടങ്കിലും റിമി ടോമി വിവാഹമോചിതയാകാൻ പോകുന്ന വാർത്ത കേട്ട് പലരും…

ഗായികയും നടിയും അവതാരികയുമായ റിമിയും ബിസിനസ് കാരനായ ഭർത്താവു റോയിസും തമ്മിൽ വേർപിരിയുന്നുവെന്ന് വാർത്ത ഞെട്ടലോടെയാണ് ആരാധകസമൂഹം കേട്ടത്. മുന്പും നിരവധി താരങ്ങൾ വിവാഹമോചിതരായിട്ടുണ്ടങ്കിലും റിമി ടോമി വിവാഹമോചിതയാകാൻ പോകുന്ന വാർത്ത കേട്ട് പലരും റിമിയെ വിമര്ശിക്കുകയായിരുന്നു ചെയ്തത്. എന്നാൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നുവെന്ന്ദമ്പതികൾ ഇത് വരെ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ഈ വര്ഷം ഏപ്രിൽ മാസത്തിൽ റിമിയും റോയ്‌സും പരസ്പര സമ്മതയോടെ വിവാഹമോചനത്തിനുള്ള പെറ്റിഷൻ ഏറണാകുളം കുടുംബ കോടതിൽ സമര്പിച്ചതിനെ തുടർന്ന് ഇരു കൂട്ടരുടെയും വാദം കേൾക്കാനായി കോടതി ഇവരെ ഈ മാസം വിളിപ്പിച്ചപ്പോഴാണ് വിവാഹമോചനത്തിനായി ഇവർ ഒരുങ്ങുന്ന വിവരം പുറത്തായത്.

റിമിക്ക് തന്നെക്കാൾ പേരും പ്രശസ്‌തിയും കൂടുതൽ ഉള്ളത് കൊണ്ട് റിമിയുടെ വാദം കേൾക്കണേ എല്ലാവരും തയാറാകുവെന്നും തന്റെ ഭാഗം കേൾക്കാൻ തന്റെ വീട്ടുകാരും അടുത്ത ചില സുഹൃത്തുക്കളും മാത്രമേ ഉള്ളുവെന്നുമാണ് റോയ്‌സ് മനസുതുറക്കുന്നത്. അങ്ങനെ റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞ ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് സുഹൃത്തുക്കൾ. എന്ത് കാര്യവും നിമിഷ നേരം കൊണ്ട് മാറ്റിപറയാൻ അപാര കഴിവാണ് റിമിക്ക് ഉള്ളതെന്നും ഇങ്ങനെ മാറ്റിപ്പറയുന്നതിൽ അൽപ്പം പോലും കുറ്റബോധവും റിമിക്ക് ഇല്ലായെന്നും റോയ്‌സ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ കാലം മുതൽ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് കോടതിയിൽ റിമി പറഞ്ഞപ്പോൾ പിന്നെന്തിനു ഈ 12 വര്ഷം ഇതൊക്കെ സഹിച്ചു നിന്നുവെന്ന കോടതിയുടെ ചോദ്യത്തിന് മൗനമായിരുന്നു റിമിയുടെ മറുപടിയുമെന്നാണ് റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞത്.

കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും പൂർണമായും അകന്നായിരുന്നു താമസം. ഈ പന്ത്രണ്ടു വർഷം ഇതൊക്കെ സഹിച്ചത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നുവെന്നും അല്ലങ്കിൽ ആളുകൾ എല്ലാം തനിക്കെതിരെ തിരിയുമെന്ന ഭയമായിരുന്നുവെന്നുമാണ് റോയ്‌സ് പറഞ്ഞത്. തങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകാത്തതിൽ അമ്മക്ക് എന്നും സങ്കടമായിരുന്നുവെന്നും റോയ്‌സ് പറഞ്ഞു. തന്റെ ജീവിതത്തിൽ നഷ്ടമായത് നീണ്ട 12 വർഷങ്ങൾ ആണെന്നും ഈ വർഷമത്രയും തനിക്ക് ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു അദ്ധ്യായം ആണെന്നും റോയ്‌സ് കൂട്ടിച്ചേർത്തു. എന്നാൽ ഭർത്താവ് കോടിശ്വരൻ ആയിട്ടൊന്നും കാര്യം ഇല്ല എന്നും സ്നേഹിക്കാൻ അറിയണം എന്നും റിമി പലപ്പോഴും പൊതുസ്ഥലങ്ങളിൽ വെച്ച് പറഞ്ഞിട്ടുണ്ടന്നും അത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും റോയ്‌സ് സുഹൃത്തുക്കളോട് തുറന്നു പറഞ്ഞു.

കടപ്പാട്: Cine Life