തട്ടുകടയിൽ ചമ്മന്തിയുണ്ടാക്കാൻ വെള്ളമെടുക്കുന്നത് കക്കൂസിൽ നിന്ന്. ഉടമയെ കയ്യോടെ പിടികൂടി നാട്ടുകാർ

മുംബൈയിലെ ബോറിവാലി റെയിൽവെ സ്റ്റേഷനു സമീപം പ്രവർത്തിച്ചു വരുന്ന തട്ടുകടയുടെ ഉടമയാണ് റെയിൽവേ സ്റ്റേഷന്റെ കക്കൂസിൽ നിന്നും ആഹാരം പാകം ചെയ്യുന്നതിനായി വെള്ളം ശേഖരിച്ചത്. എന്നാൽ ഒരാൾ തട്ടുകടയുടമ കക്കൂസിൽ നിന്നും വെള്ളം ശേഖരിക്കുന്ന…

മുംബൈയിലെ ബോറിവാലി റെയിൽവെ സ്റ്റേഷനു സമീപം പ്രവർത്തിച്ചു വരുന്ന തട്ടുകടയുടെ ഉടമയാണ് റെയിൽവേ സ്റ്റേഷന്റെ കക്കൂസിൽ നിന്നും ആഹാരം പാകം ചെയ്യുന്നതിനായി വെള്ളം ശേഖരിച്ചത്. എന്നാൽ ഒരാൾ തട്ടുകടയുടമ കക്കൂസിൽ നിന്നും വെള്ളം ശേഖരിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഉടമ കക്കൂസിൽ നിന്നും വെള്ളം ശേഖരിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ മൊബൈൽ ഫോണിൽ ഈ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടു ശേഖരിച്ച വള്ളം അവിടെ തന്നെ ഒഴിച്ച് കളഞ്ഞിട്ട് തിരികെ അയാളുടെ കടയിലേക്ക് പോകുന്നതാണ് വിഡിയോയിൽ കാണുന്നത്. സുനിൽ കുമാർ സിംഗ് എന്ന പേരിലുള്ള ട്വിറ്റെർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഇത് അടുത്തിടെ നടന്ന സംഭവമാണോ അതോ പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നതാണോ എന്ന് കണ്ടെത്താൻ ആയിട്ടില്ല. ഈ വെള്ളം വൃത്തി ഹീനമാണെന്നും ഇത് കുടിച്ചാൽ മാരക രോഗങ്ങൾ ഉണ്ടാകുമെന്നും അത് കൊണ്ട് തന്നെ ജാഗ്രത പാലിക്കാനും ജനങ്ങളോട് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥൻ ശൈലേഷ് അഥാവ് പറഞ്ഞു. കൂടാതെ കടക്കാരനെ പറ്റി കൂടുതൽ അന്വേഷിക്കാനും സംഭവം നടന്നിട്ട് എത്രകാലമായെന്നു അറിഞ്ഞതിനു ശേഷം വേണ്ട നടപടികൾ എടുക്കാനും ഉദ്യോഗസ്ഥരെ ചുമതലപെടുത്തുകയും ചെയ്തു.