താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു..

രചന: Nijila Abhina “ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയപ്പോഴാണ് ഞാനവനെ കണ്ടത്. ” “നാത്തൂനാകാൻ പോണ പെണ്ണിന്റെ ഒരേയൊരു ആങ്ങള ചെക്കൻ ” “വീട്ടിൽ ചെന്ന പാടെ ഏട്ടനുമായി സംസാരിക്കുന്നതിനു പകരം എന്നെയവൻ…

രചന: Nijila Abhina

“ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയപ്പോഴാണ് ഞാനവനെ കണ്ടത്. ” “നാത്തൂനാകാൻ പോണ പെണ്ണിന്റെ ഒരേയൊരു ആങ്ങള ചെക്കൻ ” “വീട്ടിൽ ചെന്ന പാടെ ഏട്ടനുമായി സംസാരിക്കുന്നതിനു പകരം എന്നെയവൻ ചൂണ്ടയിടാൻ ശ്രമിച്ചു കൊണ്ടിരുന്നു ” നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു താടിക്കാരൻ ചെക്കൻ.. നാത്തൂനേ ഒരുപാട് ഇഷ്ടായേങ്കിലും ആ വിളഞ്ഞ വിത്തിനെ എനിക്കoഗീകരിക്കാനായില്ല….. “ആമിയേ കെട്ടിച്ചു വിടുന്നില്ലേ എന്ന ആ വീട്ടുകാരുടെ ചോദ്യത്തിനു ഏട്ടന്റെ മറുപടി അവൾ ചെറിയ കുട്ടിയാന്നാരുന്നു. എപ്പഴും കല്യാണക്കാര്യം പറഞ്ഞു ബഹളം വെക്കുന്ന ഏട്ടന്റെ മറുപടി കേട്ട് ഞാൻ അന്തിച്ചു പോയി.

“ചെറിയ കുട്ടിയാണേലും ജാടയ്ക്ക് ഒരു കുറവും ഇല്ലെന്ന താടിക്കാരന്റെ മറുപടി മറ്റാരും കേട്ടില്ലെങ്കിലും എന്നെ ചൊടിപ്പിച്ചു…… “കല്യാണം ഉറപ്പിച്ചു തിരിച്ചു വന്നെങ്കിലും താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു…. പിന്നീട് പലപ്പോഴും കണ്ടു ബസ്‌ സ്റ്റോപ്പിൽ വച്ചും അമ്പലത്തിൽ വച്ചും യാദൃശ്ചികമായി… പകയോടെ നോക്കുന്ന എന്നെ പുഞ്ചിരിച്ചു കാണിച്ച് അവൻ തിരിഞ്ഞ് നടക്കും… വീട്ടിൽ ഏട്ടന്റെയും അമ്മയുടെയും സംസാരത്തിൽ മുഴുവൻ അളിയൻ ചെക്കന്റെ ഗുണഗണങ്ങൾ ആരുന്നു…. ഭക്ഷണം കഴിക്കാതെ അലയുന്ന അനാഥര്ക്ക്‌ ഭക്ഷണപൊതി വാങ്ങി നല്കുന്ന…. കുട്ടികളെ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസ്‌ തടഞ്ഞു നിർത്തി അവരെ പറഞ്ഞയയ്ക്കുന്ന .. അച്ഛനെയും അമ്മേം പെങ്ങളേം പൊന്നുപോലെ സ്നേഹിക്കുന്ന താടിക്കാരന്റെ ഗുണങ്ങൾ… പതിയെ ആ പേര് എന്നിൽ പുഞ്ചിരി വിടര്ത്തി തുടങ്ങിയത് ഞാൻ അറിഞ്ഞു.. വളരെ അപ്രതീക്ഷിതമായി ആയിരുന്നു താടിക്കാരനെ ഞാൻ കോളേജിൽ വച്ചു വീണ്ടും കണ്ടത്.. പക മാറ്റി വെച്ചു മിണ്ടാൻ ചെന്ന എന്നെ മൈൻഡ് ചെയ്യാതെ അവൻ മുന്നോട്ടു പോയപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു. അന്ന് ഞാനറിയുകയായിരുന്നു ഞാനവനെ സ്നേഹിച്ചു തുടങ്ങി എന്ന്….. തിരിച്ചു പോകാൻ നേരം താടിക്കാരൻ എന്റടുത്ത് വന്നു പറഞ്ഞു…

“അന്ന് അമ്മൂനെ കാണാൻ നിങ്ങൾ വന്നപ്പോ തന്റടുത്ത് ഒലിപ്പിച്ചോണ്ട് വന്നതൊന്നുമല്ല….. നിന്റെ ഏട്ടൻ പറഞ്ഞിട്ടാ അങ്ങനൊരു നാടകം കളിച്ചേ… വരുന്ന ആലോചനകൾ ഒക്കെ മുടക്കുന്ന നിന്നെ എന്റെ തലയിൽ കെട്ടി വെച്ചാലോ എന്നൊരു മോഹം…. ” സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെങ്കിലും ഏട്ടനോട് ചോതിച്ചില്ല… അവന്റെ വാക്കുകൾ കേട്ടെന്റെ തല മരവിച്ചു പോയിരുന്നു. പിന്നീട് പലപ്പോൾ കണ്ടപ്പോഴും അവന്റെ കൂട്ടു നേടുവാൻ ഞാൻ ശ്രമിച്ചു… ഒടുവിലവന്റെ സൗഹൃദം നേടിയെടുത്തപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നെനിക്ക്…. എന്നുമുളള സംസാരവും ഇടയ്ക്കുള്ള കാണലും ഞങ്ങളുടെ സൗഹൃദം പ്രണയത്തിന് വഴി മാറി…. ഏട്ടന്റെ കല്യാണത്തിന് രണ്ടാഴ്ച മാത്രം ഉള്ളപ്പോഴാണ് താടിക്കാരനും അച്ഛനും അമ്മേം നാത്തൂനും കൂടി വീട്ടിലേക്ക് വന്നത്. രണ്ടു കല്യാണവും ഒരുമിച്ച് നടത്തിയാലോ എന്ന്……. എന്റെ മനസ്സിൽ നിറഞ്ഞ സന്തോഷത്തേക്കാൾ സന്തോഷം ഏട്ടനും അമ്മയ്ക്കും ആയിരുന്നു…

ഒരേ പന്തലിൽ വച്ച് താടിക്കാരൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഏട്ടന്റെ മനസിലും ഞാൻ നല്ലൊരുകൈകളിൽ എത്തിയ സന്തോഷം ആയിരുന്നു…. ” പോകാൻ നേരം കരഞ്ഞു കാറിവിളിച്ച് ഏട്ടനെ ചുറ്റിപ്പിടിച്ച എന്നോട് ഏട്ടൻ പതിയെ പറഞ്ഞു… “എടി കാന്താരി നിന്നെ കെട്ടിക്കാൻ ഞങ്ങൾ നടത്തിയ നാടകമാ എന്റെയി കല്യാണം വരെ.. ” വാ പൊളിച്ചു നിന്ന എന്റെ വായടച്ച് കൊണ്ട് ഏട്ടൻ പറഞ്ഞു…. “ഒന്ന് പോയേടി പെണ്ണേ എന്നിട്ട് വേണം എനിക്കിവളെം കൊണ്ടൊന്നുപോകാൻ… ” തങ്ങളുടെ പ്ളാനിംഗ് ജയിച്ച സന്തോഷത്തോടെ താടിക്കാരനെന്റെ കൈപിടിച്ചപ്പോൾ ഞാൻ പതിയെ പറഞ്ഞു.. ഈ നാടകം എനിക്കൊത്തിരി ഇഷ്ടായി എന്ന്….