തീവ്ര ലൈംഗീക ഉത്തേജനതിനുപയോഗിക്കുന്ന ഹിമാലയന്‍ വയാഗ്ര ശേഖരിക്കാന്‍ പോയ 8 പേര്‍ക്ക് ദാരുണാന്ത്യം

കാത്ത്മണ്ഡു:-  10,000 അടി ഉയരത്തിലുള്ള ഹിമാലയന്‍ മലനിരകളില്‍ മാത്രം കാണപ്പെടുന്ന സംയോഗാസക്തിയുണ്ടാക്കുന്ന പേരുകേട്ട ഔഷധമെന്ന് യര്‍സഗുംബ. അപൂര്‍വയിനം ഫംഗസായ  ‘ഹിമാലയന്‍ വയാഗ്ര’ എന്നറിയപ്പെടുന്ന യര്‍സഗുംബ ശേഖരിക്കാന്‍ പോയ എട്ടുപേര്‍ ആയിരുന്നു മരണപെട്ടത്‌. ഇംഗ്ലീഷില്‍ കാറ്റര്‍പില്ലര്‍ ഫംഗസ് എന്നറിയപ്പെടുന്ന ഇത് ശേഖരിക്കുന്നതിനിടെ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 8 പേര്‍ ആണ്.  ഉയരത്തിലുണ്ടാകുന്ന…

കാത്ത്മണ്ഡു:-  10,000 അടി ഉയരത്തിലുള്ള ഹിമാലയന്‍ മലനിരകളില്‍ മാത്രം കാണപ്പെടുന്ന സംയോഗാസക്തിയുണ്ടാക്കുന്ന പേരുകേട്ട ഔഷധമെന്ന് യര്‍സഗുംബ. അപൂര്‍വയിനം ഫംഗസായ  ‘ഹിമാലയന്‍ വയാഗ്ര’ എന്നറിയപ്പെടുന്ന യര്‍സഗുംബ ശേഖരിക്കാന്‍ പോയ എട്ടുപേര്‍ ആയിരുന്നു മരണപെട്ടത്‌.

ഇംഗ്ലീഷില്‍ കാറ്റര്‍പില്ലര്‍ ഫംഗസ് എന്നറിയപ്പെടുന്ന ഇത് ശേഖരിക്കുന്നതിനിടെ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 8 പേര്‍ ആണ്.  ഉയരത്തിലുണ്ടാകുന്ന അസുഖം മൂലമാണ് 5 പേര്‍ മരിച്ചത്. ഫംഗസ് ശേഖരിക്കുന്നതിനിടെ കുന്നില്‍ നിന്നും കാല് വഴുതി വീണ്  രണ്ട്പേര്‍ മരിക്കുകയായിരുന്നു.

ഏറ്റവും ഗുണനിലവാരമുള്ള ഹിമാലയൻ വയാഗ്രയ്ക്ക് ഒരു പൌണ്ടിനു 50000 ഡോളറാണു അമേരിക്കൻ വിപണിയിലെ വില. ഒരു കിലോഗ്രാമിനു ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ.  ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ ഗ്രാമിന് 100 ഡോളര്‍ വരെയാണ് ഇതിന്റെ വില. വേനല്‍കാലത്തും അമൂല്യമായ വസ്തു തേടി ആളുകള്‍ ഹിമാലയം കയറാറുണ്ട്.

യർസ ഗുംബുവിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പരാമർശമുള്ളത് പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ലൈംഗികോത്തേജക ഗുണങ്ങളുടെ മഹാസമുദ്രം‘എന്നഗ്രന്ഥത്തിലാണു. ഉദ്ദാരണക്കുറവ്, സ്ത്രീകളിലെ ലൈംഗികതാൽപ്പര്യക്കുറവ് എന്നിവയ്ക്ക് മരുന്നായി യർസ ഗുംബുവിനെ ഉപയോഗിക്കുന്നു.