തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമാകാൻ ഇനി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല

ആന പ്രേമികളും, മൃഗസ്നേഹികളും, ഭരണകൂട-ഉദ്യോഗസ്ഥ മേധാവികളും അറിയാൻ… കടുത്ത ആരോഗ്യ പ്രശനകളും അന്ധതയും അനുഭവിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന വയോധികനായ ആനയെ ഈ പ്രാവശ്യത്തെ തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾക്കും പരേഡുകൾക്കും ഉപയോഗിക്കരുത് എന്ന…

ആന പ്രേമികളും, മൃഗസ്നേഹികളും, ഭരണകൂട-ഉദ്യോഗസ്ഥ മേധാവികളും അറിയാൻ…

കടുത്ത ആരോഗ്യ പ്രശനകളും അന്ധതയും അനുഭവിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന വയോധികനായ ആനയെ ഈ പ്രാവശ്യത്തെ തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾക്കും പരേഡുകൾക്കും ഉപയോഗിക്കരുത് എന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റയും മൃഗ ക്ഷേമ വകുപ്പ് ഡയറക്ടറുടെയും ഉത്തരവുകൾ നിലവിലുണ്ടെങ്കിലും ആന മുതലാളിമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലും തൃശൂർ പൂരത്തിന് ഇനി അഞ്ച് ദിവസം ബാക്കിയുള്ളതിനാലും സർക്കാരോ, ഉദ്യോഗസ്ഥരോ മലക്കം മറിയാനുള്ള സാധ്യതകൾ കണക്കിലെടുത്ത് തൃശൂർ ജില്ലാ കളക്ട്ടർക്കും, ചീഫ് വൈൽഡ് ലൈഫ് വാർഡനും, സംസ്ഥാന/ജില്ലാ മൃഗക്ഷേമ ഡയറക്റ്റർക്കും ലീഗൽ നോട്ടീസ്‌ അയച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുൾപ്പെടെ രോഗമുള്ളതോ, ആരോഗ്യ പ്രശങ്ങളുള്ളതോ, വൈകല്യങ്ങളുള്ളതോ, അവശതയുള്ളതോ, ഗർഭിണിയായതോ ആയ ആനകളെ തൃശൂർ പൂരത്തിലോ മറ്റ് ഉത്സവങ്ങളിലോ പങ്കെടുപ്പിച്ചാൽ പ്രസ്തുത നിയമവിരുദ്ധ പ്രവൃത്തിയുടെയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്വം മേൽപറഞ്ഞ ഓഫീസർമാർക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ആയിരിക്കുമെന്നും നിയമലംഘനം നടത്തിയാൽ കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള തുടർന്നുള്ള നിയമ നടപടികൾക്കും പ്രസ്തുത ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉത്തരവാദിത്തപ്പെട്ടവരെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 1982 ലെ വന്യമൃഗ സംരക്ഷണ നിയമപ്രകാരവും, 2012 ലെ കേരള കാപ്റ്റിവ് എലിഫന്റ് റൂൾസ് വകുപ്പ് 10(4 )പ്രകാരവും, 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരവും, അനിമൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ & അതേർസ് Vs. യൂണിയൻ ഓഫ് ഇന്ത്യ , 2014 ലെ സുപ്രീംകോടതി വിധി പ്രകാരവും, എം എൻ ജയചന്ദ്രൻ Vs. സ്റ്റേറ്റ് ഓഫ് കേരള,2019 ലെ കേസിലെ വിധി പ്രകാരവുമാണ് ലീഗൽ നോട്ടീസ് അയച്ചിട്ടുള്ളത്.

എന്തുകൊണ്ടാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആനയെ തൃശൂർ പൂരത്തിനുൾപ്പെടെയുള്ള എഴുന്നെള്ളത്തുകളിൽ ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെടുന്നത് എന്ന് കോടതിവിധികളും, വകുപ്പുതല ഉത്തരവുകളും ചൂണ്ടികാണിച്ചുകൊണ്ട് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുളള പ്രധാനപ്പെട്ട വസ്തുതകൾ രേഖകൾ സഹിതം ഈ പോസ്റ്റിൽ ഉൾപ്പെടുത്തുന്നു….

1. 1972 ലെ വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പ് 64, ഉപവകുപ്പ് 2 പ്രകാരം 2012 ൽ കേരളം പാസാക്കിയ കേരള കാപ്റ്റിവ് എലിഫന്റ് റൂൾസിലെ വകുപ്പ് 10 (4), ഉപവകുപ്പ് (3)ൽ വളരെ കൃത്യമായി ആനകളെ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച മാനദണ്ഡം നിലവിലുണ്ട്. പ്രസ്തുത നിയമപ്രകാരം രോഗമുള്ളതോ, ആരോഗ്യ പ്രശങ്ങളുള്ളതോ, വൈകല്യങ്ങളുള്ളതോ, അവശതയുള്ളതോ, ഗർഭിണിയായതോ ആയ ആനകളെ തൃശൂർ പൂരത്തിലോ മറ്റ് ഉത്സവങ്ങളിലോ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇത്തരം ആനകളെ എഴുന്നെള്ളിക്കുന്നതിനുള്ള അനുമതി ജില്ലാ കലക്റ്റർ നേതൃത്വം നൽകുന്ന പ്രത്യേക കമ്മറ്റി നിഷേധിക്കേണ്ടതാണ്.

2. 2014 ലെ അനിമൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ & അതേർസ് Vs. യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ 2015 ആഗസ്റ്റ് 18 നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ കേരള കാപ്റ്റിവ് എലിഫന്റ് റൂൾസിലെ വകുപ്പ് 10(4), ഉപവകുപ്പ് (3) പ്രകാരം രോഗമുള്ളതോ, ആരോഗ്യ പ്രശങ്ങളുള്ളതോ, വൈകല്യങ്ങളുള്ളതോ, അവശതയുള്ളതോ, ഗർഭിണിയായതോ ആയ ആനകളെ തൃശൂർ പൂരത്തിലോ മറ്റ് ഉത്സവങ്ങളിലോ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല എന്ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ മേൽ നിയമം ലംഘിച്ച് അനധികൃതമായി ആനകളെ ക്രൂരതകൾക്ക് വിധേയമാക്കിയാലും, എഴുന്നെള്ളതുകൾക്ക് ഉയയോഗിച്ചാലും സംസ്ഥാന സർക്കാരിനും, ജില്ലാ കമ്മറ്റികൾക്കും, അമ്പലങ്ങളുടെ മാനേജ്‌മെന്റുകൾക്കും, ആനകളുടെ ഉടമസ്ഥർക്കും എതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും, ആനകളെ പിടിച്ചെടുക്കണമെന്നും സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി വിധി പ്രഖ്യാപിച്ചിട്ടുണ്ട്.

3. സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം കൂടിയായ എം.എൻ ജയചന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജ്ജിയിൽ (എം എൻ ജയചന്ദ്രൻ Vs. സ്റ്റേറ്റ് ഓഫ് കേരള) 2019 മെയ് 7 നു കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ അ​സു​ഖ ബാ​ധി​ത​വും പ​രി​ക്കു​ള്ള​തു​മാ​യ ആ​ന​ക​ളെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് അ​ണി​നി​ര​ത്ത​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. “വൈ​ൽ​ഡ് ലൈ​ഫ് റെ​സ്‌​ക്യൂ ആ​ൻ​ഡ്​​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെന്റർ” കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ കേ​ര​ള നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​ർ, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ത​ല സ​മി​തി​ക​ൾ​ക്ക് ജ​സ്​​റ്റി​സ്​ അ​ല​ക്‌​സാ​ണ്ട​ർ തോ​മ​സ്, ജ​സ്​​റ്റി​സ്​ എ​ൻ. ന​ഗ​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങുന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

4. 09.02.2016 കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനും, പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുമായ ജി ഹരികുമാർ ഐ എഫ് എസ് പുറത്തിറക്കിയ ബി.ഡി. സി. 2-4284/2016, സർക്കുലർ നമ്പർ 1/2016 പ്രകാരം അസുഖം, മുറിവ്, ഗർഭം എന്നിവയ്ക്കുള്ള നാട്ടാനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് കേരള കാപ്റ്റിവ് എലിഫന്റ് റൂൾസിലെ വകുപ്പ് 10(4), ഉപവകുപ്പ് (3) പ്രകാരം കർശന ഉത്തരവ് നൽകിയിട്ടുണ്ട്.

(മുകളിൽ പ്രതിപാതിച്ചിട്ടുള്ള 4 ഉത്തരവുകളുടെയും പകർപ്പുകൾ ഈ പോസ്റ്റിനോടൊപ്പം ക്രമമായി ഉൾപ്പെടുത്തിയിരിക്കുന്നു) NB- ലീഗൽ നോട്ടീസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നാളെത്തന്നെ ലഭ്യമാകുമെന്ന് കരുതുന്നു. എല്ലാ മുന്നറിയിപ്പുകൾക്ക് ശേഷവും ആന മുതലാളിമാരുടെ സ്വാധീനത്തിൽപ്പെട്ട് നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആനയേ എഴുന്നെള്ളിക്കാനും പീഡിപ്പിക്കാനുമാണ് നീക്കമെങ്കിൽ ആ തീരുമാനങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികാര വർഗ്ഗവും വലിയ വില നൽകേണ്ടി വരുമെന്ന് ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു.

കടപ്പാട്: Sreejith Perumana