തോറ്റുകൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു; എന്നാൽ എഴുതിയ പരീക്ഷകളുടെ ഫലംവരും മുൻപ് മരണം അവനെ തോൽപ്പിച്ചു

കാൻസർ വാർഡിൽ നിന്നും ചികിത്സകൾക്ക് നടുവിൽ നിന്നെത്തി പത്താംക്ലാസ് പരീക്ഷ എഴുതിയ ഗൗതമിന്റെ അങ്ങനെ പെട്ടന്നൊന്നും ആരും മറക്കില്ല. രക്താർബുദം പിടിപെട്ട ഗൗതം പരീക്ഷയെഴുതുന്നത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അജയകുമാർ-ജിഷ ദമ്പതികളുടെ മകനായ ഗൗതം…

Gautham Ajayakumar

കാൻസർ വാർഡിൽ നിന്നും ചികിത്സകൾക്ക് നടുവിൽ നിന്നെത്തി പത്താംക്ലാസ് പരീക്ഷ എഴുതിയ ഗൗതമിന്റെ അങ്ങനെ പെട്ടന്നൊന്നും ആരും മറക്കില്ല. രക്താർബുദം പിടിപെട്ട ഗൗതം പരീക്ഷയെഴുതുന്നത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അജയകുമാർ-ജിഷ ദമ്പതികളുടെ മകനായ ഗൗതം താൻ എഴുതിയ പരീക്ഷകളുടെ ഫലം വരും മുമ്ബ് മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് അവൻ ക്യാന്സറിന് മുന്നിൽ തോറ്റുപോയത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും അവൻ ഏഴ് പരീക്ഷകൾ എഴുതിയിരുന്നു. ഫലം വന്നപ്പോൾ മൂന്നു വിഷയങ്ങൾ എഴുതാത്തത് കൊണ്ട് പരാജിതരായവരുടെ പട്ടികയിലായിരുന്നു ഗൗതമിന്റെ പേര് എങ്കിലും എഴുതിയ വിഷയങ്ങൾക്കെല്ലാം ഉയർന്ന മാർക്കോടെ ആയിരുന്നു ഗൗതം വിജയിച്ചത്. ബാക്കിയുള്ള മൂന്നു പരീക്ഷകൾ സേ എഴുതി ഫലത്തിനായി കാത്തുനിൽക്കേ ആയിരുന്നു ഫലം വരും മുൻപ് അവനെ മരണം കൂട്ടികൊണ്ട് പോയത്.

സ്വപനങ്ങൾക്ക് നടുവിൽ ജീവിക്കുമ്പോഴാണ് ഒൻപതാം ക്ലാസിൽ വെച്ച് തനിക്ക് രക്താർബുദം ആണെന്നുള്ള വാർത്ത അവൻ തിരിച്ചറിയുന്നത്. എന്നാൽ പേടിച്ചു തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതാക്കാൻ അവൻ തയ്യാറല്ലായിരുന്നു. അവൻ ക്യാന്സറിനെതിരെ പൊരുതാൻ തുടങ്ങി. തുടരെയുള്ള ചികിത്സകൾ അവന്റെ ശരീരത്തെ ക്ഷീണിപ്പിച്ചെങ്കിലും അവന്റെ മനസ് അപ്പോഴും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കാൻസർ എന്ന മഹാവ്യാധിയെ തുരത്താൻ കഴിയുമെന്ന വിശ്വാസത്തിൽ. എന്നാൽ പത്താംക്ലാസ് പരീക്ഷ അടുക്കാറായപ്പോൾ കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു. ഗൗതമിനു അസുഖം കലശലായി. അതോടെ ആശുപതി വാസം സ്ഥിരമാകുകയും ചെയ്തു. അവിടെനിന്നുമാണ് പരീക്ഷയെഴുതാനായി ഗൗതം സ്കൂളിൽ എത്തിക്കൊണ്ടിരുന്നത്. 

അന്ന് ആരോഗ്യമന്ത്രി വരെ ഗൗതമിന്റെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. എല്ലാവര്ക്കും പ്രതീക്ഷയായിരുന്നു ഗൗതം ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന്. എന്നാൽ കണ്ട സ്വപ്ങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി ക്യാന്സറിന് മുന്നിൽ പരാജയപെട്ടു അവൻ മരണത്തിലേക്ക് യാത്രയായി.