ദാരിദ്ര്യം കാരണം മൂവാറ്റുപുഴയിൽ നവജാത ശിശുവിനെ അമ്മ ദമ്പതികൾക്ക് വിറ്റു.

മൂവാറ്റുപുഴയിൽ നവജാത ശിശുവിനെ അമ്മ ദമ്പതികൾക്ക് വിറ്റു. ജനിച്ച് ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ‘അമ്മ മറ്റൊരു ദമ്പതികൾക്ക് മറിച്ചു വിറ്റത്. ഇരുവരെയും കുടിക്കിയത് കുഞ്ഞിന്റെ യഥാർത്ഥ അമ്മയുടെ അയൽവാസികൾ.  ഫെബ്രുവരി 26നാണു…

മൂവാറ്റുപുഴയിൽ നവജാത ശിശുവിനെ അമ്മ ദമ്പതികൾക്ക് വിറ്റു. ജനിച്ച് ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ‘അമ്മ മറ്റൊരു ദമ്പതികൾക്ക് മറിച്ചു വിറ്റത്. ഇരുവരെയും കുടിക്കിയത് കുഞ്ഞിന്റെ യഥാർത്ഥ അമ്മയുടെ അയൽവാസികൾ. 

ഫെബ്രുവരി 26നാണു യുവതി വീട്ടിൽവെച്ച് കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനേയും അമ്മയെയും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞില്ലാതെ തിരികെ വന്നതിൽ സംശയം തോന്നിയ അയൽവാസിയാണ് പോലീസിൽ പരാതി പെട്ടത്. പോലീസെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വിൽപ്പന വിവരം അറിയുന്നത്. യുവതി ചിക്ത്സതേടിയ അതെ ഹോസ്പിറ്റലിൽ തന്നെ പന്ത്രണ്ട് വർഷമായി കുട്ടികളില്ലാത്തതിനാൽ ചികിത്സയിൽ കഴിയുന്ന ദമ്പതികൾക്കാണ് ആശുപതി അധികൃതരുടെ സഹായത്തോടെ കുഞ്ഞിനെ കൈമാറിയത്. ഭാര്തതാവ് കൂടെ ഇല്ലാത്ത യുവതിയുടെ അഞ്ചാമത്തെ കുട്ടിയെ ആണ് വിറ്റത്.  കടുത്ത ദാരിദ്ര്യവും സാമ്പത്തിക കുറവുമാണ് കുഞ്ഞിനെ വിൽക്കാൻ പ്രേരിപ്പിച്ച ഘടകം എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ മൂവാറ്റുപുഴയിൽ വിളിച്ച് വരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി അധികൃതരുടെ അറിവോടു കൂടിയാണ് വിൽപ്പന നടന്നതെന്നും അവർ പോലീസിനോട് പറഞ്ഞു. ഇരുകൂട്ടരേയും കൂത്താട്ടുകുളം കോടതിയില്‍ ഹാജരാക്കി. ദമ്ബതികളെ കോടതി റിമാന്‍ഡ് ചെയ്തു. യുവതിക്ക് കുഞ്ഞിനെ കൈമാറിയശേഷം ജാമ്യം നല്‍കി വിട്ടയച്ചു.