നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. തിരുവനന്തപുരം നഗരത്തിലെ…

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്.

തിരുവനന്തപുരം നഗരത്തിലെ തമ്പാനൂര്‍,കരമന, അട്ടക്കുളങ്ങര, പാളയം, ഓവര്‍ബ്രിഡ്ജ് തുടങ്ങിയ മേഖലകളായിരുന്നു പരിശോധന നടത്തിയത്. ഇതിൽ പല ഹോട്ടലുകളിലും ഒര് ആഴ്ച്ചയിൽ കൂടുതൽ പഴക്കം ചെന്ന ആഹാരങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. മാത്രമല്ല പല ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾ നല്ലപോലെ വൃത്തിയാക്കാതെയാണ് ആഹാരം പാകം ചെയ്യുന്നത്. വൃത്തിഹീനമായ നിലയില്‍ അടുക്കള പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു.