നടുറോഡിലൂടെ അനക്കോണ്ട ഇഴഞ്ഞുനീങ്ങുന്നു, അമ്പരന്ന് ജനങ്ങള്‍, വൈറലായ വീഡിയോ..

ഭീമന്‍ അനക്കോണ്ട ഒരു കൂസലും കൂടാതെ  ബ്രസീലിലെ തിരക്കേറിയ പാതയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. സമൂഹ്യ മാധ്യമങ്ങളില്‍ പോര്‍ട്ടോ വേലോ പട്ടണത്തിലെ ഹൈവെയിലൂടെ  ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍  വൈറലായി കഴിഞ്ഞു. റോഡിലെ തിരക്കൊന്നും ഗൌനിക്കാതെയാണ് അനക്കോണ്ട ഇഴഞ്ഞുനീങ്ങുന്നത്. ഏകദേശം പത്തടിയോളം വരും…

ഭീമന്‍ അനക്കോണ്ട ഒരു കൂസലും കൂടാതെ  ബ്രസീലിലെ തിരക്കേറിയ പാതയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. സമൂഹ്യ മാധ്യമങ്ങളില്‍ പോര്‍ട്ടോ വേലോ പട്ടണത്തിലെ ഹൈവെയിലൂടെ  ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍  വൈറലായി കഴിഞ്ഞു.

റോഡിലെ തിരക്കൊന്നും ഗൌനിക്കാതെയാണ് അനക്കോണ്ട ഇഴഞ്ഞുനീങ്ങുന്നത്. ഏകദേശം പത്തടിയോളം വരും ആനക്കൊണ്ടയുടെ നീളം. സമീപത്തെ കുറ്റിക്കാടിനുള്ളിലേക്കാണ് കയറിപ്പോയത്. ജനവാസ കേന്ദ്രം കൂടിയാ‍യ നഗരപ്രദേശത്ത് അനക്കോണ്ടയെ കണ്ടതോടെ ആളുകള്‍ ആശങ്കയിലാണ്.

വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കണം എന്നും, ഭക്ഷണാവശിഷ്ടങ്ങള്‍ വീടിന് സമിപത്ത് ഉപേക്ഷിക്കരുത് എന്നും, അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനക്കോണ്ട ജനവാസ കേന്ദ്രങ്ങളില്‍ എത്തിയത് ഇരതേടിയാവാം എന്നാണ് കരുതുന്നത്. വൈറലായ വീഡിയോ ചുവടെ:-