നമ്മുടെ അന്യൻ സിനിമയിലെ നായിക സദ ഇനി ലൈം​ഗി​ക തൊ​ഴി​ലാ​ളി​ !!!!

വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​യി​രു​ന്നു.മലയാളത്തിലും സാദ അഭിനയിച്ചിട്ടുണ്ട് നോവൽ എന്ന ജയറാം ചിത്രമായിരുന്നു അത്. സദയുടെ ആദ്യ ഹിറ്റ് സിനിമ  കൊണ്ടേൻ എന്ന ജയം…

വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​യി​രു​ന്നു.മലയാളത്തിലും സാദ അഭിനയിച്ചിട്ടുണ്ട് നോവൽ എന്ന ജയറാം ചിത്രമായിരുന്നു അത്. സദയുടെ ആദ്യ ഹിറ്റ് സിനിമ  കൊണ്ടേൻ എന്ന ജയം രവി ചിത്രമാണ്. അ​ന്യ​നു ശേ​ഷം ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ടി അ​ത്ര​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ന​ടി എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

തെ​ന്നി​ന്ത്യ​യി​ൽ നി​ന്നു ബോ​ളി​വു​ഡി​ലെ​ത്തി ഗ്ലാ​മ​ർ വേ​ഷം ചെ​യ്ത ല​ക്ഷ്മി റാ​യി​യെപ്പോ​ലെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​ത്തി​ൽ സ​ദ അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്നു എ​ന്ന​താ​ണ് വാ​ർ​ത്ത​ക​ൾ. അ​ബ്ദു​ൽ മ​ജീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​ദ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി​യാ​യ സ​ദ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ള​രെ കു​റ​ച്ച് മാ​ത്ര​മെ ന​ടി​യെ തേ​ടി എ​ത്തി​യി​രു​ന്നു​ള്ളു.അതിൽ ഏറ്റവും ശ്രെധ നേടിയ ചിത്രം അന്യൻ ആണ്‌. എ​ന്നാ​ൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സ​ദ ഇ​പ്പോ​ൾ.​ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ​ശ്ചാ​ത്തല​മാ​ക്കി നി​ർ​മി​ച്ച മ​റ്റു സി​നി​മ​ക​ളി​ൽ നി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും ത​ന്‍റെ സി​നി​മ​യെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.

ടോ​ർ​ച്ച്‌ലൈറ്റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ രാ​ത്രി​യി​ൽ റോ​ഡി​ലി​റ​ങ്ങി ഇ​ട​പാ​ടു​കാ​രെ കാ​ത്തി​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ക​ഥ അ​ല്ല. സി​നി​മ​യ്ക്കു വേ​ണ്ടി സം​വി​ധാ​യ​ക​ൻ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ട് കാ​ണു​ക​യും അ​വ​രു​ടെ ക​ഥ​ക​ൾ കേ​ട്ട് സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​താ​പ​ക​ര​മാ​യ ജീ​വി​ത​മാ​ണ് പ​ല​രു​ടെ​യും. കു​ടും​ബം പു​ല​ർ​ത്താ​ൻ മ​റ്റ് വ​ഴി​ക​ളി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ​ല​രും ഈ ​തൊ​ഴി​ലി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി പ​ല ന​ടി​മാ​രെ തേ​ടി ന​ട​ന്നി​രു​ന്നെ​ങ്കി​ലും ആ​രും ക​ഥാ​പാ​ത്ര​ത്തെ ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ സ​ദ​യ്ക്ക് ക​ഥ വ​ള​രെ ഇ​ഷ്ട​പ്പെ​ടു​ക​യും സി​നി​മ ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സ​ദ​യ്ക്കൊ​പ്പം കൃ​തി​ക​യാ​ണ് മ​റ്റൊ​രു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളാ​യ ഉ​ദ​യ, ശി​വ​ശ​ക്തി, ദി​നേ​ശ് എന്നിവർക്കൊപ്പം സം​വി​ധാ​യ​ക​ൻ വെ​ങ്കി​ടേ​ഷും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.